പന്ന്യന്‍ രവീന്ദ്രന് നെഞ്ചുവേദന; ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി; ഒരാഴ്ചത്തെ പരിപാടികള്‍ റദ്ദാക്കി

തിരുവനന്തപുരം: മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനെ നെഞ്ചുവേദനയെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ ഹൃദയത്തിലേക്കള്ള പ്രധാന രക്തധമനികളില്‍ ബ്ലോക്ക് കണ്ടെത്തിയതിനെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി.

അദ്ദേഹം സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

പന്ന്യന് ഒരാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ ഒരാഴ്ചത്തെ പരിപാടികള്‍ റദ്ദാക്കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പന്ന്യന്‍ പാലക്കാട്ടെത്തിയത്. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി എന്നിവരോട് സംസാരിച്ചിരിക്കവെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News