ഒടുവില്‍ അയാള്‍ (അവള്‍) പ്രസവിച്ചു

ഹൈഡന്‍ ക്രോസ് ഇപ്പോള്‍ ചരിത്രത്തിന്റെ ഭാഗമാണ്. ബ്രിട്ടനില്‍ ആദ്യമായി പ്രസവിച്ച പുരുഷന്‍ എന്ന നിലയില്‍. കഴിഞ്ഞ ബുധനാഴ്ചയാണ് ഗ്‌ളൂസസ്റ്റര്‍ഷെയര്‍ റോയല്‍ ഹോസ്പിറ്റലില്‍ ക്രോസ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

21 വയസു വരെ വനിതയായി ജീവിച്ച ഹൈഡന്‍ മുന്ന് വര്‍ഷം മുന്‍പാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് തുടക്കം കുറിച്ചത്. ലിംഗമാറ്റം പൂര്‍ണ്ണമാകുന്നതിന് മുന്‍പാണ് ഹൈഡനില്‍ ആ മോഹം പൊട്ടി മുളച്ചത്. ആണായിരിക്കുമ്പോള്‍ പ്രസവിക്കണമെന്ന്. ഹൈഡന്റെ അണ്ഡവുമായി സംയോജിപ്പിക്കാന്‍ ബീജം നല്‍കാമെന്ന് ഫേസ്ബുക്കിലൂടെ ഒരു അജ്ഞാതന്‍ അറിയിച്ചു.

പിന്നെ കാര്യങ്ങളെല്ലാം വളരെ എളുപ്പത്തിലായി. കൃത്രിമമാര്‍ഗത്തിലൂടെ അണ്ഡസംയോജനം നടത്തിയതിനെത്തുടര്‍ന്നാണ് ഹൈഡന്റെ ആഗ്രഹം സഫലമായത്. ഭാവിയില്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകാന്‍ വേണ്ടി കുറച്ച് അണ്ഡങ്ങള്‍ കൂടി ഹൈഡന്‍ ശീതീകരണിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഈയാഴ്ച അണ്ഡാശയങ്ങള്‍ കൂടി ഒഴിവാക്കുന്നതോടെ ഹൈഡന്‍ പൂര്‍ണപുരുഷനായി മാറും.

ഇപ്പോള്‍ ഗ്‌ളൂസസ്റ്റര്‍ഷെയര്‍ റോയല്‍ ഹോസ്പിറ്റലില്‍ അച്ഛനും കുഞ്ഞും സുഖമായിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News