ബംഗാളില്‍ രാഷ്ട്രപതി ഭരണമേര്‍പ്പെടുത്താനാണ് ബിജെപിയുടെ നീക്കമെന്ന് മമത ബാനര്‍ജി; കലാപമേഖലയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ബിജെപി നേതാക്കള്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ രാഷ്ട്രപതി ഭരണമേര്‍പ്പെടുത്താനാണ് ബിജെപിയുടെ നീക്കമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാനത്തുണ്ടായ കലാപങ്ങളുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും മമത ആവശ്യപ്പെട്ടു.

അതിര്‍ത്തി പ്രദേശങ്ങളാണ് കലാപബാധിതമായിരിക്കുന്നത്. അവിടത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രം ഇടപെടലുകള്‍ നടത്തുന്നില്ലെന്നും മമത ആരോപിച്ചു. വിലപേശലുകള്‍ ജനാതിപത്യത്തില്‍ സാധാരണമാണെന്നും എന്നാല്‍ സമാധാനം നിലനിര്‍ത്തുന്നതിനാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്നും മമത പറഞ്ഞു.

അതേസമയം, കലാപം നടന്ന ബാസിര്‍ഹാട്ടിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. ബിജെപി എംപിമാരായ മീനാക്ഷി ലേഖി, സത്യപാല്‍ സിംഗ്, ഒ.എം മാത്തുര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രദേശത്തേക്ക് വരരുതെന്ന് പൊലീസ് ബിജെപി നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് അവഗണിച്ച് വന്നതോടെയാണ് അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News