അടുത്ത പരമ്പര ലക്ഷ്യം വച്ച് ഇന്ത്യ ശ്രീലങ്കയിലേക്ക്

വിന്‍ഡീസിനെതിരായ പരമ്പര വിജയത്തിന് ശേഷം അടുത്ത പരമ്പര ലക്ഷ്യം വച്ച് ഇന്ത്യ ശ്രീലങ്കയിലേക്ക്. മൂന്നു ടെസ്റ്റും അഞ്ച് ഏകദിനങ്ങളും ഒരു 20ട്വന്റിയുമടങ്ങുന്ന പരമ്പരയ്ക്ക് ജൂലായ് 26ന് തുടക്കമാകും. എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രീലങ്കക്കെതിരെ മൂന്നു ഫോര്‍മാറ്റിലും മത്സരങ്ങളുള്ള പരമ്പര ഇന്ത്യ കളിക്കുന്നത്.

ജൂലായ് 26ന് ഗാലെയില്‍ നടക്കുന്ന ടെസ്റ്റ് മത്സരത്തോടെയാണ് പരമ്പര തുടങ്ങുക. ഓഗസ്റ്റില്‍ കൊളംബോയിലും കാന്‍ഡിയിലും രണ്ടും മൂന്നും ടെസ്റ്റുകളും നടക്കും. ആദ്യ ഏകദിനം ഓഗസ്റ്റ് 20ന് ഡാംബുള്ള ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തിലാണ്. കാന്‍ഡിയിലും കൊളംബോയിലും രണ്ടു ഏകദിനം വീതം നടക്കും. ഇത് ഓഗസ്റ്റ് 24, 27, 31, സെപ്റ്റംബര്‍ 3 തിയ്യതികളിലുമായാണ് നടക്കുക. പരമ്പരയിലെ ഏക ടിട്വന്റിക്ക് സെപ്റ്റംബര്‍ ആറിന് കൊളംബൊയും വേദിയാകും.

2009ലാണ് ഇന്ത്യ ശ്രീലങ്കയുമായി ഏകദിന, ടെസ്റ്റ്, ടിട്വന്റികളുള്ള പരമ്പര അവസാനമായി കളിച്ചത്. അന്ന് ഇന്ത്യയില്‍ വച്ചായിരുന്നു പരമ്പര. ടെസ്റ്റ് പരമ്പര 20ത്തിനും ഏകദിന പരമ്പര31നും ഇന്ത്യ നേടിയപ്പോള്‍ ടിട്വന്റി 11ന് സമനിലയില്‍ പിരിഞ്ഞു. രണ്ടു വര്‍ഷം മുമ്പ് ഓഗസ്റ്റിലാണ് ഇന്ത്യ അവസാനമായി ശ്രീലങ്കന്‍ പര്യടനം നടത്തിയത്. അന്ന് നടന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 21ന് വിജയിച്ചു.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ശ്രീലങ്കയോടേറ്റ തോല്‍വിക്ക് പകരം വീട്ടുക തന്നെയാകും കോലിയുടെ കീഴിലുള്ള ടീമിന്റെ ലക്ഷ്യം, രഹാനെയുള്‍പ്പെടെയുള്ള താരങ്ങള്‍ മികച്ച ഫോമിലാണെന്നതും ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News