കോഴിയിറച്ചി വിലയില്‍ നിലപാട് മാറ്റാതെ സര്‍ക്കാര്‍; 87 രൂപയ്ക്ക് വില്‍ക്കാന്‍ കഴിയില്ലെന്ന് കച്ചവടക്കാര്‍

തിരുവനന്തപുരം: കോഴി ഇറച്ചി വില്‍പ്പനയില്‍ നിലപാട് കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ 87 രൂപയ്ക്ക് കോഴിയിറച്ചി വില്‍ക്കാന്‍ കഴിയില്ലാ എന്ന നിലപാടിലാണ് കച്ചവടക്കാരും. സര്‍ക്കാര്‍ നടപടിയിലേക്ക് കടക്കുകയാണെങ്കില്‍ സമരമാരംഭിക്കാനാണ് കച്ചവടക്കാരുടെ തീരുമാനം. തിങ്കളാഴ്ച മുതല്‍ പുതിയ വിലക്ക് കോഴിയിറച്ചി വില്‍ക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.

ജൂണ്‍ 30ന് കോഴിയിറച്ചിക്ക് വില 100 രൂപയായിരുന്നു. ജിഎസ്ടി പ്രാബല്യത്തില്‍ വന്ന ജൂലൈ ഒന്നിന് നികുതിയായ 14.5 ശതമാനം കുറച്ചാണ് 87 രൂപ എന്നതിലേക്ക് സംസ്ഥാന സര്‍ക്കാര്‍ എത്തിയത്. ഈ വിലക്ക് കോഴിയിറച്ചി നാളെ മുതല്‍ വില്‍ക്കണമെന്നതാണ് സര്‍ക്കാര്‍ നിര്‍ദേശം. ഈ നിലപാട് കടുപ്പിച്ച് മുന്നോട്ട് പോകാനാണ് തീരുമാനം.

എന്നാല്‍ സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ലെന്ന നിലപാടില്‍ ഉറച്ച് കോഴിക്കച്ചവടക്കാരും തുടരുകയാണ്. വിപണി വിലയെ അടിസ്ഥാനമാക്കിയുള്ള വില വേണമെന്നതാണ് കച്ചവടക്കാരുടെ ആവശ്യം. സര്‍ക്കാര്‍ നിയമനടപടിയിലേക്ക് കടക്കുകയാണെങ്കില്‍ സമരമാരംഭിക്കാനാണ് ഇവരുടെ തീരുമാനം.

കോഴിയിറച്ചി വില നിശ്ചയിക്കുന്നതിനു പിന്നില്‍ ഒരു സംഘമാണെന്നും ഇതിനെ വെല്ലുവിളിയായി കണ്ടുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. പുതിയ വിലക്ക് കോഴിയിറച്ചി ലഭിച്ചില്ലെങ്കില്‍ ജനങ്ങളും പലയിടത്തു പ്രതിഷേധത്തിലേക്ക് കടക്കുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News