‘ദിനോസറി’നോട് എന്തിനീ ക്രൂരത; വീഡിയോ വൈറല്‍

അറവിനായി കൊണ്ടുപോകുന്ന മാടുകള്‍ വണ്ടികളില്‍ ഞെങ്ങിയമര്‍ന്ന് ക്രൂരത അനുഭവിക്കുന്നതിന്റെ വീഡിയോകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ പിക്ക്അപ് വാനില്‍ കെട്ടിയിടപ്പെട്ട് ഞെങ്ങിഞെരുങ്ങി യാത്ര ചെയ്യുന്ന ദിനോസറിന്റെ വീഡിയോയെ കുറിച്ചാണ് ഇപ്പോള്‍ പാശ്ചാത്യലോകത്തെ സോഷ്യല്‍ മീഡിയയ്ക്ക് സംസാരിക്കാനുള്ളത്.

സായിപ്പന്‍മാരായ ട്രോളന്‍മാരാണ് ദിനോസറിന്റെ വീഡിയോ വൈറലാക്കിയിരിക്കുന്നത്. സംഗതി ഇതാണ്. പിക്അപ് വാനില്‍ കെട്ടിയിട്ട് കൊണ്ട് പോകുന്ന ദിനോസര്‍ പ്രതിമയുടെ ദൃശ്യം പകര്‍ത്തി പ്രശസ്ത കോമിക് താരമായ കാര്‍ലോസ് പെരെസ് ഫേസ്ബുക്കിലിട്ടു. 24 മണിക്കൂറിനകം വീഡിയോ 40 ലക്ഷത്തിലധികം പേര്‍ കണ്ടു.

തമാശനിറഞ്ഞ തലക്കെട്ടിലൂടെയാണ് വീഡിയോ പ്രചരിച്ചത്. ദിനോസറിനോട് എന്തിനിത്ര ക്രൂരത കാണിക്കുന്നു എന്നു തുടങ്ങിയുള്ള തലക്കെട്ടുകളാണ് ട്രോളന്‍മാര്‍ പടച്ചുവിട്ടത്.

#PrayForDinosaurs, #tSrongDino, #ThisIsInDangerOfExtintion, #YouHurtMeMexico തുടങ്ങിയ ഹാഷ്ടാഗുകളിലാണ് സോഷ്യല്‍മീഡിയയില്‍ ഈ വീഡിയോ പ്രചരിക്കുന്നത്. വീഡിയോ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News