കൊച്ചിയില്‍ 12കാരി ഗര്‍ഭിണി; പീഡിപ്പിച്ചത് സഹോദരന്‍; പെണ്‍കുട്ടിയുടെ ജീവന്‍ അപകടത്തില്‍

കൊച്ചി: കൊച്ചിയില്‍ പന്ത്രണ്ട് വയസുകാരിയെ സഹോദരന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. പ്രായപൂര്‍ത്തിയാകാത്ത സഹോദരനെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവം പുറത്തറിഞ്ഞതോടെ എറണാകുളം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗും ചികിത്സയും ലഭ്യമാക്കിയിട്ടുണ്ട്. കോടതിയുടെ അനുമതിയോടെ ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും പ്രായക്കുറവും ശാരീരിക ബലഹീനതയും കാരണം പരാജയപ്പെടുകയായിരുന്നു.

ഇതോടെ പെണ്‍കുട്ടി പ്രസവിച്ച ശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കാമെന്നാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പറയുന്നത്. കുഞ്ഞിനെ ദത്തുനല്‍കാനുള്ള സാധ്യതകളും തേടുന്നുണ്ട്. പ്രത്യേക പരിചരണത്തില്‍ കഴിയുകയാണ് പെണ്‍കുട്ടി ഇപ്പോള്‍.

സഹോദരനെതിരെ പോക്‌സോ ചുമത്തിയാണ് കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News