കേരളത്തില്‍ അഞ്ച് വയസിന് താഴെയുളള 6.5%കുട്ടികളില്‍ ഗുരുതരമായ പോഷകാഹാരക്കുറവ്; പ്രത്യേക പരിചരണം നല്‍കണമെന്ന് യുനീസെഫ്

തിരുവനന്തപുരം: കേരളത്തിലെ അഞ്ച് വയസിന് താഴെയുളള 6.5% കുട്ടികള്‍ ഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്നവരാണെന്ന് യുനീസഫ്. ഈ കുട്ടികള്‍ക്ക് പ്രത്യേക പരിചരണം നല്‍കണമെന്ന് യുനീസെഫ് നിര്‍ദേശിക്കുന്നു.

ആതുരസേവനം, ശിശുസംരക്ഷണം എന്നീ മേഖലകളില്‍ കേരളം മറ്റ് സംസഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണ്. എങ്കിലും ചിലമേഖലകളില്‍ സംസ്ഥാനം പ്രത്യേകം ശ്രദ്ധചെലുത്തണമെന്ന് യുനീസെഫ് നിര്‍ദേശിക്കുന്നു. കുട്ടികളിലെ പോഷകാഹാരക്കുറവാണ് പ്രധാന പ്രശ്‌നങ്ങളിലൊന്ന്.

സംസ്ഥാനത്തെ 19% കുട്ടികള്‍ക്ക് പോഷകാഹാരക്കുറവുണ്ട്. ആറര ശതമാനം കുട്ടികള്‍ അപകടകരമാംവിധം പോഷകാഹാരക്കുറവ് നേരിടുന്നവരാണ്. ഇവര്‍ക്ക് പ്രത്യേക പരിചരണം നല്‍കിയില്ലെങ്കില്‍ കേരളത്തില്‍ കൂടുതല്‍ ശിശുമരണങ്ങള്‍ സംഭവിച്ചേക്കാമെന്ന് യുനസ്‌കോ മുന്നറിയിപ്പ് നല്‍കുന്നു

കേരളത്തിലെ 18% കുട്ടികള്‍ക്ക് ഒരുവയസ്സിനുളളില്‍ പ്രതിരോധ വാക്‌സിനുകള്‍ ലഭിക്കുന്നില്ല. 13% ശിശുക്കളുടെ ജനനം ഭാരക്കുറവോടെയാണ്. കേരളത്തില്‍ ഒരു വര്‍ഷം ശരാശരി 6000 കുട്ടികളാണ് മരിക്കുന്നത്. ഇവരിലെ 1500 കുട്ടികളുടെ മരണം ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ്.

അതേസമയം, ജാഗ്രതയോടെ പ്രവര്‍ത്തിച്ചാല്‍ കേരളത്തിന് ശിശുസംരക്ഷണത്തില്‍ ആഗോള നിലവാരത്തിലേയ്ക്ക് ഉയരാനാകുമെന്നും
യുനീസെഫ് ചൂണ്ടികാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News