വെള്ളം കുടിച്ചോളൂ, പക്ഷെ വാട്ടര്‍ബോട്ടിലുകള്‍ വില്ലനാവരുത്; പരിഹാരമിതാണ്

ഭക്ഷണമില്ലാതെ മൂന്നാഴ്ച വരെ മനുഷ്യന് ജിവിക്കാന്‍ കഴിയും. പക്ഷെ വെള്ളമില്ലാതെ കഷ്ടി ഒരാഴ്ചയ്ക്കപ്പുറം ജീവിതം സാധ്യമല്ല. നല്ല ആരോഗ്യത്തിന് ദിവസം രണ്ട് ലിറ്റര്‍ വെള്ളം കുടിക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിഷകര്‍ഷ. ഇതിനായി വാട്ടര്‍ബോട്ടിലുകളില്‍ വെള്ളം കൊണ്ടുപോകുന്നവര്‍ ജാഗ്രതൈ.

സൂക്ഷിച്ചില്ലെങ്കില്‍ വാട്ടര്‍ബോട്ടിലുകള്‍ നിങ്ങളെ ആശുപത്രിയില്‍ നിന്ന് ഇറങ്ങാന്‍ സമ്മതിക്കില്ല. ഓരോ പ്രാവശ്യവും വാട്ടര്‍ ബോട്ടിലുകളില്‍ വെള്ളം നിറച്ച് കുടിക്കുമ്പോഴും കോടിക്കണക്കിന് ബാക്ടീരികളാണ് വാട്ടര്‍ ബോട്ടിലുകളുടെ വായ്ഭാഗത്തും അടപ്പിലുമായി രൂപപ്പെടുന്നത്. വെള്ളം കുടിക്കാനായി ബോട്ടില്‍ വീണ്ടും വീണ്ടും വായില്‍ വെക്കുമ്പോള്‍ നിങ്ങള്‍ ബാക്ടീരിയകളെക്കൂടി അകത്താക്കുകയാണ്. ഒരു ദിവസം മുഴുവന്‍ ഒരേ വാട്ടര്‍ ബോട്ടിലുപയോഗിക്കുന്നതും നായയുടെ പഴയ കളിപ്പാട്ടം നക്കുന്നതും ഒരുപോലെ ആണെന്നാണ് ഗവേഷകര്‍ പറയുന്നത്. രണ്ടിലും ബാക്ടീരിയകളുടെ അളവ് ഒന്നായിരിക്കും.

എന്താണ് ഇതിന് പരിഹാരം?

വാട്ടര്‍ ബോട്ടിലുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധ വേണം. സ്ലൈഡ്‌ടോപ്പ് ബോട്ടിലുകളാണ് ബാക്ടീരിയയുടെ കാര്യത്തില്‍ ഏറ്റവും വില്ലന്‍. അതുകഴിഞ്ഞാല്‍ സ്‌ക്വീസ് ടോപ്പ് ബോട്ടലുകളാണ് ദോഷകരം. സ്‌ക്രൂ ടോപ്പ് ബോട്ടിലുകളും ബാക്ടീരിയ മുക്തമല്ല. ഇത്തരം ബോട്ടലുകള്‍ ഓരോ തവണ വെള്ളം കുടിക്കുമ്പോഴും അടപ്പും വായഭാഗവും വൃത്തിയായി കഴുകുന്നതാണ് നല്ലത്. പ്ലാസ്റ്റിക് ബോട്ടലുകള്‍ക്കു പകരം സ്റ്റീല്‍ ബോട്ടലുകള്‍ ഉപയോഗിക്കുന്നതാണ് ഉത്തമം. ഏതും നിരന്തരം വായില്‍വച്ച് കുടിക്കാതെ കഴുകി ഉപയോഗിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News