മഴയെ ഉത്സവമാക്കി ഒരു നാട്; അരവത്ത് നാട്ടി മഹോത്സവത്തിലെ കാഴ്ചകള്‍

മഴയെ ഉത്സവമാക്കുകയാണ് കാസര്‍കോട് അരവത്തുകാര്‍. നാട്ടി മഴമഹോത്സവം 2017 എന്നപേരില്‍ അരങ്ങേറുന്ന ഉത്സവം പുതുതലമുറയ്ക്ക് ത്രസിപ്പിക്കുന്ന അനുഭവമായി. കൃഷിക്ക് പാകമാക്കിയ വയലില്‍ വോളിബോള്‍, കമ്പവലി, പൂരക്കളി, ഞാറുനടീല്‍, ചേറിലെ കസേരക്കളി തുടങ്ങി വിവിധയിനം മത്സരങ്ങള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ അരങ്ങേറി.

വയോധികരെ വയലിലേക്കിറക്കി നാട്ടിപ്പാട്ട് പ്രദര്‍ശനവും ഇതുവരെ വയലിലിറങ്ങാത്ത കുട്ടികളെക്കൊണ്ട് നാട്ടി നടീല്‍ പരിശീലനവും സംഘടിപ്പിച്ചു. ജനിതകമാറ്റം വന്ന് വിളകള്‍ക്കും, അവയിലെ രുചിക്കൂട്ടിനും മാറ്റം വന്ന സാഹചര്യത്തില്‍ പഴയ വിത്തുകളെ സംരക്ഷിക്കാനായുള്ള വിത്ത് ബാങ്കും, വിത്ത് പ്രദര്‍ശനവും, കൈമാറ്റവും, കാര്‍ഷിക സെമിനാറും ഉത്സവത്തിനു മാറ്റുപകര്‍ന്നു.

വീഡിയോ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News