ഈ കൗമാരക്കാരന്‍ ലോകറിക്കോര്‍ഡ് സ്വന്തമാക്കാനുള്ള പടപുറപ്പാടില്‍

തിരുവനന്തപുരം സ്വദേശിയായ അനന്തകൃഷ്ണന്‍ എന്ന ഈ കൗമാരക്കാരന്‍ പണിപുരയിലാണ്. ലോകറിക്കോര്‍ഡ് സ്വന്തമാക്കാനുള്ള പടപുറപ്പാടില്‍. 36 മണിക്കൂര്‍ തുടര്‍ച്ചയായി പുല്ലാങ്കുഴല്‍ വായിച്ച് ഇടംതേടാന്‍.

ഈ മാസം 13, 14 തീയ്യതികളില്‍ ഗുരുവായുര്‍ ക്ഷേത്രത്തിലെ മേല്‍പത്തൂര്‍ ആഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക. അനന്തകൃഷ്ണന്‍ 12 തരം മ്യൂസിക്കല്‍ ഇന്‍സ്ട്രമെന്റുകള്‍ വായിച്ച് ശ്രദ്ധേയനായിട്ടുണ്ട്. പാങ്ങോട് ആര്‍മിസ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് അനന്തകൃഷ്ണന്‍.

2014ല്‍ മുഖ്യമന്ത്രിയുടെ സ്‌കോളര്‍ഷിപ്പടക്കം പാരിജാത പുരസ്‌കാരം(2012), നവഗാഥ പ്രതിഭ പുരസ്‌കാരം തുടങ്ങി എണ്ണിയാല്‍ തീരാത്ത അംഗീകാരങ്ങല്‍ ഇതിനകം തേടിയെത്തിയിട്ടുണ്ട്. കര്‍ണാടിക്,ഹിന്ദുസ്ഥാനി സംഗീത ശാഖകളിലായി തപസ്യപോലെ വര്‍ഷങ്ങള്‍ നീണ്ട അദ്ധ്വാനമാണ് അനന്തന്റെ കൈമുതല്‍.

പക്ഷെ അനന്തകൃഷ്ണന്‍ നന്ദി പറയുന്നത് സരസ്വതി അമ്മ എന്ന പാട്ട് അമ്മൂമ്മക്കും ശിവരാമകൃഷ്ണ അയ്യര്‍ എന്ന ഗുരുവിനുമാണ്. തന്റെ ഗുരുവായൂരിലെ പുല്ലാങ്കുഴല്‍ സംരംഭത്തെ വിജയിപ്പിക്കാന്‍ സുമനസുകളുടെ പ്രാര്‍ത്ഥന തേടുകയാണ് ഈ ഭാവി വാഗ്ദാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News