മദ്യപാനികളുടെ ശ്രദ്ധയ്ക്ക്; നിങ്ങളെ കാത്തിരിക്കുന്നത് ആറുതരം ക്യാന്‍സര്‍

അമിതമായ ആല്‍ക്കഹോള്‍ ഉപയോഗം ആറ് വിധത്തിലുള്ള കാന്‍സറുകള്‍ക്ക് കാരണമാകുന്നതായി പഠനം. തൊണ്ട, കരള്‍, വന്‍കുടല്‍, അന്നനാളം, സ്തനങ്ങള്‍, കണ്ഠനാളം എന്നിവയെ ബാധിക്കുന്ന കാന്‍സറുകള്‍ക്കാണ് ആല്‍ക്കഹോള്‍ കാരണമാകുന്നത്. ന്യൂസിലന്റിലെ ഒട്ടാഗോ സര്‍വകലാശാലയിലെ പ്രിവന്റീവ് ആന്‍ഡ് സോഷ്യല്‍ മെഡിസിന്‍ പ്രൊഫസര്‍ ജെന്നി കോര്‍ണര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യമുള്ളത്.

ആല്‍ക്കഹോളാണ് കാന്‍സറിന് പ്രധാനകാരണമെന്ന് വ്യക്തമാക്കാന്‍ പുതിയ തെളിവുകള്‍ ലഭ്യമായിട്ടുണ്ടെന്ന് പഠനത്തില്‍ പറയുന്നു. ത്വക്ക്, പ്രോസ്‌റ്റേറ്റ്, പാന്‍ക്രിയാസ് എന്നിവയെ ബാധിക്കുന്ന കാന്‍സറുകള്‍ക്കും ആല്‍ക്കഹോള്‍ കാരണമാകുന്നുണ്ട്. കഴിക്കുന്ന മദ്യത്തിന്റെ അളവനുസരിച്ച് കാന്‍സര്‍ ഭീഷണിയും വര്‍ദ്ധിക്കുന്നുവെന്നും കോര്‍ണറിന്റെ പഠനത്തില്‍ തെളിഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News