ശ്രീനിവാസനും ട്രംപും തമ്മില്‍ എന്തു ബന്ധം? ഈ വീഡിയോ നല്‍കും ഉത്തരം

നമ്മുടെ ശ്രീനിവാസനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ എന്തു ബന്ധം എന്നല്ലേ.. ബന്ധമുണ്ട്….ട്രംപിന് ഒരു അബദ്ധം പറ്റി, അക്കരെ അക്കരെ എന്ന സിനിമയില്‍ ശ്രീനിവാസന് പറ്റിയ അതേ അബദ്ധം.

വലിയ ആളായി ഷേയ്ക്ക് ഹാന്‍ഡിനായി കൈനീട്ടിയ ശ്രീനിവാസനുണ്ടായ അതേ ചമ്മല്‍ ട്രംപിനുമുണ്ടായി. ഷേയ്ക്ക് ഹാന്‍ഡിന് കൈനീട്ടിയിട്ടും അത് അവഗണിച്ച് ട്രംപിന് നാണക്കേടുണ്ടാക്കിയതാകട്ടെ പോളണ്ട് പ്രഥമ വനിത അഗത കോണ്‍ഹൂസര്‍ ദുദയാണ്. പോളണ്ട് സന്ദര്‍ശനത്തിനിടെ വ്യാഴാഴ്ചയായിരുന്നു സംഭവം.

ട്രംപിനെയും ഭാര്യയേയും പോളിഷ് പ്രസിഡന്റ് ആന്‍ഡ്രേജ് ദുദയും ഭാര്യ അഗത കോണ്‍ഹൂസറും ചേര്‍ന്ന് സ്വീകരിക്കുന്നിതിടെയായിരുന്നു ഈ അബദ്ധം സംഭവിച്ചത്. ആദ്യം ട്രംപ് ദുദയ്ക്ക് ഷേയ്ക്ക് ഹാന്‍ഡ് നല്‍കി. തുടര്‍ന്ന് അഗതയ്ക്ക് ഷെയ്ക്ക് ഹാന്‍ഡ് നല്‍കാനായി കൈ നീട്ടിയെങ്കിലും ഇത് അവഗണിച്ച് പോളണ്ട് പ്രഥമ വനിത അമേരിക്കന്‍ പ്രഥമ വനിത മെലാനിയുടെ അടുത്തേക്ക് നീങ്ങി.

മെലാനിയയ്ക്ക് ഷെയ്ക്ക ഹാന്‍ഡ് നല്‍കുകയായിരുന്നു തനിക്ക് ഷെയ്ക്ക് ഹാന്‍ഡ് നിരസിക്കപ്പെട്ടതിന്റെ നീരസം ട്രംപിന്റെ മുഖത്തുണ്ടായിരുന്നു. എന്നാല്‍ മെലാനിയയോട് കുശലം പറഞ്ഞ ശേഷം അഗത ട്രംപിന് ഷെയ്ക്ക് ഹാന്‍ഡ് നല്‍കിയെങ്കിലും ട്രംപ് അവഗണിക്കപ്പെട്ട് നാണക്കേടിലാകുന്ന ദൃശ്യം അതിവേഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു. പോളിഷ് പ്രഥമ വനിത മനപൂര്‍വം ട്രംപിനെ അവഗണിച്ചുവെന്ന് പറഞ്ഞുകൊണ്ടായിരുന്നു ദ്യശ്യങ്ങള്‍ പ്രചരിച്ചത്.

അതേസമയം, താനും ഭാര്യയും ചേര്‍ന്ന് ട്രംപിനെയും ഭാര്യയെയും സ്വീകരിച്ച സന്ദര്‍ഭത്തില്‍ യാതൊരു പ്രശ്‌നവും ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും ഇനിയും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും ദുദ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News