അനസിനെ ആര് സ്വന്തമാക്കും? ബ്ലാസ്റ്റേഴ്‌സ് തഴയുമോ?

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്ത്യയുടെ മികച്ച ഡിഫന്ററായ മലയാളി താരം അനസ് എടതൊടിക ഏതു ടീമിനു വേണ്ടി ബൂട്ടണിയുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. നിലവില്‍ ദില്ലി ഡൈനാമോസിന്റെ താരമാണ് അനസ്. എന്നാല്‍ ഈ സീസണില്‍ ദില്ലി ഡൈനാമോസ് ആരേയും ടീമില്‍ നിലനിര്‍ത്തില്ലെന്ന് വ്യക്തമാക്കിയതോടെയാണ് ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നത്. ഇനി ഏതു ടീമിന് വേണമെങ്കിലും ഡ്രാഫ്റ്റിലൂടെ അനസിനെ സ്വന്തമാക്കാന്‍ കഴിയും.

മലയാളി താരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുമോ എന്നറിയാനാണ് ആരാധകര്‍ക്ക് കൂടുതല്‍ ആകാംക്ഷയുള്ളത്. അതേസമയം, ആദ്യം ഡ്രാഫ്റ്റിലൂടെ താരങ്ങളെ തെരഞ്ഞെടുക്കാന്‍ അവകാശം ഐഎസ്എല്ലില്‍ അരങ്ങേറ്റം കുറിക്കുന്ന ടാറ്റയുടെ ടീമിനാണ്. അങ്ങനെയെങ്കില്‍ ടാറ്റ ഇന്ത്യയുടെ പ്രതിരോധതാരത്തെ സ്വന്തമാക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

എഫ്പിഐയുടെ മികച്ച ഇന്ത്യന്‍ താരത്തിനുള്ള പുരസ്‌കാരം നേടിയ അനസ് കഴിഞ്ഞ സീസണില്‍ ഐ ലീഗിലെ മികച്ച ഡിഫന്റര്‍ക്കുള്ള പുരസ്‌കാരവും കരസ്ഥമാക്കിയിരുന്നു. ദില്ലി ഡൈനാമോസിന് പുറമേ ഐ ലീഗില്‍ മോഹന്‍ ബഗാന് വേണ്ടിയും മികച്ച പ്രകടനമാണ് അനസ് പുറത്തെടുത്തിട്ടുള്ളത്.

അതേസമയം, സന്തോഷ് ജിങ്കനെ കേരള ബ്ലാസ്റ്റേസ് നിലനിര്‍ത്തി. 3.38 കോടി രൂപയ്ക്ക് മൂന്ന് വര്‍ഷത്തേക്കാണ് ജിങ്കനുമായി കരാറൊപ്പിട്ടത്. ഇതോടെ ഐഎസ്എല്ലില്‍ ഏറ്റവും കൂടുതല്‍ വിലയുള്ള ഇന്ത്യന്‍ പ്രതിരോധ താരമായി മാറി ജിങ്കന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News