ബീഫിന്റെ പേരില്‍ ജുനൈദിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; സംഘപരിവാര്‍ പ്രവര്‍ത്തകനായ പ്രതിയുടെ പേരുവിവരങ്ങള്‍ പുറത്തുവിടാതെ പൊലീസ്

ദില്ലി: ബീഫ് കൈവശം വച്ചെന്ന് ആരോപിച്ച് പതിനാറുകാരനായ ജുനൈദിനെ കുത്തികൊന്ന സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. ഇയാളുടെ പേര് പൊലീസ് ഇതുവരെ പുറത്തു വിട്ടിട്ടില്ല. നിയമപരമായ തടസമുള്ളതുകൊണ്ടാണ് പേര് പുറത്തുവിടാത്തതെന്നാണ് ഫരീദാബാദ് പൊലീസിന്റെ ന്യായീകരണം. മഹാരാഷ്ട്രയിലെ ധൂലെ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കുമെന്നും ഫരീദാബാദ് പൊലീസ് അറിയിച്ചു.

ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചുവെന്നും പൊലീസ് പറഞ്ഞു. കേസിലെ പ്രതിയെ കണ്ടെത്താന്‍ പൊലീസ് കഴിഞ്ഞ ദിവസം രണ്ട് ലക്ഷംരൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കേസില്‍ നേരത്തെ അറസ്റ്റിലായ നാല് പേര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്.

ഈ മാസം 22നായിരുന്നു സംഭവം. ദില്ലിയെ സദര്‍ ബസാറില്‍ നിന്നും ഈദ് ആഘോഷത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങി മടങ്ങുമ്പോഴാണ് ജുനൈദും സഹോദരങ്ങളും സംഘപരിവാര്‍ അനുഭാവികളായ ഒരു സംഘം ആളുകളുടെ ആക്രമണത്തിന് ഇരയായത്. ദേശദ്രോഹികളെന്നും ബീഫ് കഴിക്കുന്ന മുസ്ലിങ്ങളെന്നും ആക്രോശിച്ചു കൊണ്ടായിരുന്നു ആക്രമണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News