ഐഎസില്‍ നിന്ന് മൊസൂള്‍ നഗരം ഇറാഖ് സേന പിടിച്ചെടുത്തു

ബാഗ്ദാദ്: ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ഭീകരര്‍ പിടിച്ചെടുത്ത മൊസൂള്‍ നഗരം ഇറാഖി സൈന്യം തിരിച്ചുപിടിച്ചു. ഒന്‍പത് മാസം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂള്‍ ഇറാഖി സേന ഐഎസില്‍ നിന്ന് പിടിച്ചെടുത്തത്. ഇനി ഏതാനും മീറ്ററുകള്‍ കൂടി പിടിച്ചെടുത്താല്‍ ഇറാഖില്‍ നിന്ന് ഐഎസ് ഭീകരരെ പൂര്‍ണമായും തുരത്താനാകും.

ഇറാഖി സേന മൊസൂള്‍ നഗരം തിരിച്ചു പിടിച്ചതിന് ഔഗ്യോഗിക സ്ഥിരീകരണമായില്ലെങ്കിലും സൈന്യം മൊസൂളില്‍ ആഹ്ലാദ പ്രകടനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു.

ഒരു ലക്ഷത്തിലധികം മനുഷ്യരെ കവചമാക്കിയായിരുന്നു മൊസൂളില്‍ ഐഎസ് ഭീകരര്‍ പിടിമുറുക്കിയത്. മൂന്നു വര്‍ഷം മുന്‍പാണ് മൊസൂള്‍ നഗരം ഐഎസ് ഭീകരര്‍ പിടിച്ചെടുത്തത്. രാജ്യത്തെ ഐഎസിന്റെ അവസാന താവളമാണ് സൈന്യം കീഴടക്കിയത്. കഴിഞ്ഞവര്‍ഷാവസാനത്തോടെ വിജയം നേടുമെന്നു പ്രഖ്യാപിച്ചു തുടങ്ങിയ യുദ്ധം മാസങ്ങള്‍ നീണ്ടു പോകുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News