കാലാവസ്ഥാ, വാണിജ്യനയങ്ങളില്‍ അഭിപ്രായ ഐക്യത്തിലെത്താതെ ജി 20 ഉച്ചകോടി സമാപിച്ചു

ഹാംബുര്‍ഗ്: കാലാവസ്ഥാ, വാണിജ്യനയങ്ങളില്‍ അഭിപ്രായ ഐക്യത്തിലെത്താതെ ജി 20 ഉച്ചകോടി സമാപിച്ചു. ലോകത്തെ സാമ്പത്തികശക്തികളായ രാജ്യങ്ങള്‍ക്കിടയില്‍ ഐക്യം നിലനിര്‍ത്തുന്നതിനായി വാണിജ്യ, കാലാവസ്ഥാ നയങ്ങളില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നിലപാട് അംഗീകരിച്ച് ജി-20 ഉച്ചകോടി സമാപിച്ചു.

പാരിസ് ഉടമ്പടിയില്‍ നിന്ന് പിന്മാറിയ യുഎസ് നീക്കം ജി 20 ഉച്ചകോടി അംഗീകരിച്ചു. 2015 ലെ പാരിസ് ഉടമ്പടിയില്‍ സ്വന്തം വഴിക്ക് പോകാനുള്ള യുഎസ് തീരുമാനത്തെ അംഗീകരിക്കുന്നതായി അംഗരാജ്യങ്ങള്‍ വ്യക്തമാക്കി. സമ്മേളനം പുറത്തിറക്കിയ 20 രാജ്യങ്ങള്‍ ഒപ്പിട്ട നയരേഖയിലാണ് ട്രംപിന്റെ വാദങ്ങളെ അംഗീകരിക്കുന്നതായി വ്യക്തമാകുന്നത്.

വിപണിയെ സംരക്ഷിച്ചു നിര്‍ത്താന്‍ ന്യായമായ നടപടികള്‍ സ്വീകരിക്കാമെന്ന് ഉച്ചകോടി പാസാക്കിയ പ്രമേയത്തില്‍ പറയുന്നു. ഉച്ചകോടിയിലെ ഭിന്നത വെളിവാക്കുന്നതാണ് പ്രമേയമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗേല മെര്‍ക്കല്‍ പറഞ്ഞു.

വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെയാണ് ജി 20 സമ്മേളനം നടന്നത്. പതിനായിരത്തോളം പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തി.

2019 ലെ ജി 20 ഉച്ചകോടി ജപ്പാനിലും 2020 ലേത് സൗദി അറേബ്യയിലും നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News