‘ഹാദിയ’യിലെ കാവ്യ പാടിയ ഗാനം പുറത്തിറങ്ങി

ഹാദിയ എന്ന ചിത്രത്തിനായി കാവ്യാ മാധവന്‍ പാടിയ ഗാനം പുറത്തിറങ്ങി. കാവ്യയുടെ വ്യത്യസ്ത ശബ്ദത്തിലുള്ളതാണ് ഗാനം. സ്റ്റുഡിയോയില്‍ പാട്ട് പാടുന്ന കാവ്യയേയും വീഡിയോയില്‍ കാണാം. ശരത് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനത്തിന്റെ വരികള്‍ മുരുകന്‍ കാട്ടാക്കടയുടേതാണ്.

2 മിനിറ്റ് 38 സെക്കന്റ് ദൈര്‍ഘ്യമുള്ളതാണ് ഗാനം. ശരത്തിന്റെ സംഗീതത്തില്‍ ഒരു ഗാനം ആലപിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നുവെന്നും പാട്ട് എല്ലാവരും കേള്‍ക്കണമെന്നും കാവ്യ പറഞ്ഞു. സ്വന്തം കവിതകള്‍ കോര്‍ത്തിണക്കി കാവ്യദളങ്ങള്‍ എന്ന പേരില്‍ 2012 ല്‍ കാവ്യ ഒരു സംഗീത ആല്‍ബം പുറത്തിറക്കിയിട്ടുണ്ട്.

മാറ്റിനി എന്ന ചിത്രത്തില്‍ ‘മൗനമായ് മനസില്‍’ എന്നൊരു പാട്ടും പാടിയിട്ടുണ്ട്. കൂടാതെ വണ്‍ വേ ടിക്കറ്റിലെ ‘ഖല്‍ബിനുള്ളിലൊരു’. ആകാശ വാണിയിലെ ‘കാലം നീയങ്ങു പോയോ’ എന്നീ ഗാനങ്ങളുടെ വരികളും കാവ്യയുടേതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News