ദയാബായ് അഭിനേത്രിയായി ചലച്ചിത്രമൊരുങ്ങുന്നു

വയനാട്: മധ്യപ്രദേശിലെ പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി ജീവിതം മാറ്റിവെച്ച സമരനായിക ദയാബായ്  മുഖ്യകഥാപാത്രമായി അഭിനയിക്കുന്ന ചിത്രം വയനാട്ടിലാണ് പുരോഗമിക്കുകയാണ്. തിരുനെല്ലിയിലാണ് ചിത്രീകരണം. ‘കാന്തന്‍ ദി ലവര്‍ ഓഫ് കളര്‍’ എന്നു പേരിട്ടിരിക്കുന്ന ചിത്രം ഷെരീഫ് ഈസയാണ് സംവിധാനം ചെയ്യുന്നത്.

ആദിവാസി വിഭാഗമായ അടിയരുടെ ജീവിതത്തിലേക്ക് ക്യാമറ ചലിപ്പിക്കുന്ന സിനിമയില്‍ പരിസ്ഥിതിയും പ്രണയവും ആദിവാസി ജീവിതവുമെല്ലം പ്രമേയമാവുന്നുണ്ട്. നേരത്തേ ചില ഹ്രസ്വചിത്രങ്ങളില്‍ ദയാബായ്  അഭിനയിച്ചിട്ടുണ്ട്. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയില്‍ മറ്റു കഥാപാത്രങ്ങളും ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്.

സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന സിനിമാ സൗഹൃദകൂട്ടായ്മയാണ് നിര്‍മ്മാണം. കാന്തന്‍ എന്ന കഥാപാത്രത്തെ മാസ്റ്റര്‍ പ്രജിത്ത് അവതരിപ്പിക്കുന്നു. പ്രമോദ് കൂവ്വേരിയാണ് തിരക്കഥ.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here