വനിതാ ലോകകപ്പ്; സെമി യോഗ്യതയ്ക്കായി ഇന്ത്യയ്ക്ക് ഇനിയും കാത്തിരിക്കേണ്ടി വരും

വനിത ലോകകപ്പില്‍ സെമി യോഗ്യതയ്ക്കായി ഇന്ത്യയ്ക്ക് ഇനിയും കാത്തിരിക്കേണ്ടി വരും. തോല്‍വിയറിയാതെ മുന്നേറിയ ഇന്ത്യ തുടര്‍ച്ചയായ നാലു വിജയങ്ങള്‍ക്ക് ശേഷം ദക്ഷിണാഫ്രിക്കയോടാണ് തോറ്റത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 274 റണ്‍സ് വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ഇന്ത്യ ദയനീയമായി അടിയറവ് പറയുന്ന കാഴ്ചയ്ക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്.

158 റണ്‍സിന് ഇന്ത്യ പുറത്താവുകയായിരുന്നു. 10 ഓവറില്‍ 22 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ നികേര്‍കിന്റെ മുന്നില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല.

ഒരു ഘട്ടത്തില്‍ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സ് എന്ന നിലയിലായിരുന്നു. തുടര്‍ന്ന് 60 റണ്‍സെടുത്ത ദീപ്തി ശര്‍മ്മയും 43 റണ്‍സടിച്ച ജുലന്‍ ഗോസ്വാമിയുമാണ് ഇന്ത്യയുടെ പരാജയഭാരം കുറച്ചത്. ഇന്ത്യയുടെ ഏഴ് താരങ്ങള്‍ രണ്ടക്കം കാണാതെ പുറത്തായി. ഇനി ഇന്ത്യക്ക് ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരെയാണ് മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News