ബോയിംഗ് 777 പറത്തിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കമാന്‍ഡര്‍; അറിയാം ആനിയെ

സമപ്രായക്കാരായ കുട്ടികള്‍ എഞ്ചിനീയറിംഗും എംബിബിഎസും ഒക്കെ തിരഞ്ഞെടുത്തപ്പോള്‍ ആനി ദിവ്യ തന്റെ ചിറകുകള്‍ വിടര്‍ത്തിയത് ആകാശത്തിലേക്ക് പറക്കാനാണ്. പൈലറ്റാവണം എന്ന തന്റെ ആഗ്രഹം മാതാപിതാക്കളോട് പറഞ്ഞപ്പോള്‍ മകളുടെ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ അവരും ഒപ്പം ചേര്‍ന്നു.

പത്താന്‍കോട്ടില്‍ സൈനികനായിരുന്നു ആനിയുടെ അച്ഛന്‍. പ്ലസ്ടുവിന് ശേഷം ഉത്തര്‍പ്രദേശിലെ ഐജിആര്‍യു അക്കാദമിയില്‍ പൈലറ്റ് പരിശീലനത്തിനായി ആനിയെത്തി. ചെറുപട്ടണത്തില്‍ നിന്ന്, ചെറിയ സാഹചര്യത്തില്‍ നിന്ന് ഉത്തര്‍പ്രദേശിലെത്തിയ ആനിക്ക് വലിയ തിരിച്ചടികള്‍ നേരിടേണ്ടി വന്നു. മോശം ഇംഗ്ലീഷിന്റെ പേരില്‍ സഹപാഠികള്‍ എപ്പോഴും അവളെ കളിയാക്കുമായിരുന്നു. പക്ഷെ ദൃഢനിശ്ചയമുള്ള ആ പെണ്‍കുട്ടി തോല്‍ക്കാന്‍ തയാറായില്ല.

പത്തൊന്‍പതാം വയസില്‍ സ്‌കോളര്‍ഷിപ്പ് സ്വന്തമാക്കിയാണ് അവള്‍ അക്കാദമി വിട്ടത്. പിന്നീട് എയര്‍ ഇന്ത്യയില്‍ ജോലിക്ക് കയറി. ഇരുപത്തിയൊന്നാം വയസില്‍ ലണ്ടനിലെത്തി.ബോയിംഗ് 777 പറത്തി. ബോയിംഗ് 777 പറത്തുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കമാന്‍ഡറായി.

പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല ആനി ദിവ്യയ്ക്ക്.ലോകം മുഴുവന്‍ ഇന്ത്യയ്ക്ക് തന്നെ അഭിമാനമായി പറന്ന് നടക്കുന്നു. വികസിത രാജ്യങ്ങളെപ്പോലും പിന്തള്ളി വനിതാ പൈലറ്റുമാരുടെ എണ്ണത്തില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്തെന്നത് അഭിമാനമുള്ള കാര്യമാണെന്ന് ആനി ദിവ്യ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News