‘ഇന്ദു സര്‍ക്കാര്‍’ പുറത്തിറങ്ങിയാല്‍ കോണ്‍ഗ്രസ് തെരുവിലിറങ്ങും

മധൂര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്യുന്ന ‘ഇന്ദു സര്‍ക്കാര്‍’ എന്ന ചിത്രത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍. ചിത്രം പുറത്തിറങ്ങിയാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്ന് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് രാധാകൃഷ്ണ വിഖേ പാട്ടില്‍ പറഞ്ഞു. ചിത്രം മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധയെയും കോണ്‍ഗ്രസ് നേതാവും മകനുമായ സഞജയ് ഗാന്ധിയെയും മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ആരോപണം.

ചിത്രം അവരുടെ ജീവിതത്തെക്കുറിച്ച് തെറ്റായ സന്ദേശം നല്‍കും. ചിത്രം പുറത്തിറങ്ങിയാല്‍ അത് കോണ്‍ഗ്രസ് നേതാക്കളുടെ വികാരങ്ങളെ വ്രണപ്പെടുത്തുമെന്നും പാട്ടില്‍ പറഞ്ഞു.

ജൂലൈ 28 നാണ് ഇന്ദു സര്‍ക്കാറിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. കൃതി കുല്‍ഹാരി, നേല്‍ നിതിന്‍ മുകേഷ്, അനുപം ഖേര്‍, സുപ്രിയ വിനോദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News