കണ്ണൂരില്‍ സഹകരണ മേഖലയില്‍ ഇനി പലിശരഹിത ബാങ്കും

കണ്ണൂര്‍: പണം കൊണ്ട് പലിശയുണ്ടാക്കി പലിശകൊണ്ട് പണമുണ്ടാക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്കായി സഹകരണ മേഖലയിലെ പുതു സംരംഭം, പലിശ രഹിത ബാങ്കും ഇനി യാഥാര്‍ത്ഥ്യത്തിലേക്ക്. സഹകരണമേഖലയില്‍ പുതിയ ദിശാബോധവുമായി പലിശ രഹിത ബാങ്ക് കണ്ണൂരില്‍ യാഥാര്‍ത്ഥ്യമാവുന്നു.

‘ഹലാല്‍ഫായിദ കോ ഓപ്പ് സൊസൈറ്റി’ എന്ന പേരിലാണ് സൊസൈറ്റി. അംഗങ്ങളില്‍ നിന്ന് ഷെയര്‍ ആയും ഡെപ്പോസിറ്റായും പലിശരഹിതമായി നിക്ഷേപം സ്വീകരിച്ചുകൊണ്ട് പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന സൊസൈറ്റിയുടെ മുഴുവന്‍ ഇടപാടുകളും പലിശരഹിതമായിരിക്കും. വ്യവസായ വ്യാപാര നിര്‍മ്മാണ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി ഇടപാടുകള്‍ നടത്താനാണ് ബാങ്ക് ലക്ഷ്യമിടുന്നത്.

ഇസ്ലാമിക ബാങ്ക് എന്നത് കുപ്രചാരണമാണെന്നും ഒരു ഇസ്ലാമിക ബാങ്കല്ല ഉദ്ദേശമെന്നും, എന്നാല്‍ ഇസ്ലാമിക ബാങ്കിന്റെ എല്ലാ ജനോപകാരപ്രദമായ ജനനന്മയ്ക്കായുള്ള പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളപ്രവര്‍ത്തന രീതികളാവും അതെന്നും അധികൃതര്‍ കണ്ണൂരില്‍ വിശദീകരിച്ചു.

കണ്ണൂരിലെ സഹകരണരംഗത്ത് പുതിയ പരീക്ഷണം കൂടിയായി സാധാരണക്കാരനൊപ്പം അതേസമയം പലിശ ആഗ്രഹമില്ലാത്തവര്‍ക്കായി പുത്തന്‍ സംരംഭമാവുകയാണ് ബാങ്ക്.

ഷെയര്‍ സമാഹരണത്തിന്റെ പ്രാരംഭഘട്ട ഉദ്ഘാടനം മന്ത്രി കെടി ജലീല്‍ ഈമാസം 11ന് വൈകീട്ട് 4 മണിക്ക് കണ്ണൂര്‍ ചേംമ്പര്‍ഹാളില്‍ നിര്‍വ്വഹിക്കും. പലിശരഹിത ബാങ്കിംഗ് സംവിധാനം, പ്രസക്തിയും പ്രയോഗവും സെമിനാറും അതേസമയം സംഘടിപ്പിക്കും. ഡോ.അലിയാര്‍ ക്ലാസെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel