ബി നിലവറ തുറക്കണമെന്ന് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍; രാജകുടുംബത്തിന് അവരുടെ അഭിപ്രായം വ്യക്തമാക്കാന്‍ സ്വാതന്ത്ര്യമുണ്ട്

കോഴിക്കോട്: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍. ഈ കാര്യത്തില്‍ സുപ്രീംകോടതിയുടെ വാക്കാലുള്ള പരാമര്‍ശമാണ് വന്നത്. ഈ പരാമര്‍ശത്തോടാണ് രാജകുടുംബം നിലപാട് അറിയിച്ചിരിക്കുന്നത്. രാജകുടുംബത്തിന് അവരുടെ അഭിപ്രായം വ്യക്തമാക്കാന്‍ സ്വാതന്ത്ര്യമുണ്ട്.

എന്തുകൊണ്ട് രാജകുടുംബം ബി നിലവറ തുറക്കുന്നതിനെ എതിര്‍ത്ത് നിലപാട് എടുത്തു എന്ന് അറിയില്ല. ഈ കാര്യം നാളെ രാജകുടുംബാംഗങ്ങളുമായി കൂടികാഴ്ച്ച നടത്തി ആരായും. ക്ഷേത്രവുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളും സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

സുപ്രീം കോടതിയുടെ അന്തിമ തീരുമാനം എന്തായാലും സര്‍ക്കാര്‍ ആ തീരുമാനം നടപ്പിലാക്കും. കേസ് നീണ്ടുപോകുന്നതില്‍ സര്‍ക്കാറിനുള്ള അതൃപ്തിയും മന്ത്രി കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് പങ്കുവെച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News