ഫിഫ അണ്ടര്‍ 17 ലോകകപ്പ് വേദി; കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ സൗകര്യങ്ങള്‍ മികച്ചത്

കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പിന് വേദിയാകുന്ന കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ സൗകര്യങ്ങള്‍ മികച്ചതെന്ന് വിവിധ ടീം പ്രതിനിധികള്‍. കലൂര്‍ സ്റ്റേഡിയവും പരിശീലന മൈതാനങ്ങളും സന്ദര്‍ശിച്ച ശേഷം പ്രതിനിധികള്‍ ഒരുക്കങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തി. സംഘത്തോടൊപ്പമുണ്ടായിരുന്ന നോഡല്‍ ഓഫീസര്‍ എഎംപി മുഹമ്മദ് ഹനീഷാണ് ഇക്കാര്യം അറിയിച്ചത്.

ബ്രസീല്‍, സ്‌പെയിന്‍, നൈജര്‍ ടീമുകളുടെ 6 പ്രതിനിധികളും ഫിഫ പ്രതിനിധികളും ഉള്‍പ്പെടുന്ന സംഘം, പ്രധാന വേദിയായ കലൂര്‍ സ്റ്റേഡിയമാണ് ആദ്യം സന്ദര്‍ശിച്ചത്. മത്സരം നടക്കുന്ന ഗ്രൗണ്ടും ഇരിപ്പിടങ്ങളും സ്റ്റേഡിയത്തില്‍ ഒരുക്കിയ മറ്റ് ആധുനിക സൗകര്യങ്ങളും സംഘം പരിശോധിച്ചു. അന്തിമ അഭിപ്രായം പറഞ്ഞില്ലെങ്കിലും ഒരുക്കങ്ങളില്‍ സംഘം പൂര്‍ണ്ണ തൃപ്തി രേഖപ്പെടുത്തിയതായി നോഡല്‍ ഓഫീസര്‍ എഎംപി മുഹമ്മദ് ഹനീഷ് പറഞ്ഞു.

ഗ്രൗണ്ടിനു പുറമെ ഇരിപ്പിടങ്ങളും മറ്റ് ആധുനിക സൗകര്യങ്ങളും ഏറെ ശ്ലാഘനീയമാണെന്ന് പ്രതിനിധികള്‍ പറഞ്ഞതായി മുഹമ്മദ് ഹനീഷ് പറഞ്ഞു.പുല്ലിന് അല്‍പം വളര്‍ച്ചയാകാമായിരുന്നുവെന്നും അവര്‍ അഭിപ്രായം രേഖപ്പെടുത്തി. സ്റ്റേഡിയം സന്ദര്‍ശനത്തിനു ശേഷം പരിശീലന മൈതാനങ്ങളായ മഹാരാജാസ് കോളേജ് ഗ്രൗണ്ട്, പനമ്പിള്ളി നഗര്‍ സ്‌കൂള്‍ ഗ്രൗണ്ട്, ഫോര്‍ട്ട് കൊച്ചി വെളിഗ്രൗണ്ട്, പരേഡ് ഗ്രൗണ്ട് എന്നിവിടങ്ങളിലും സംഘം സന്ദര്‍ശനം നടത്തി.

ഉത്തര കൊറിയ, ജര്‍മ്മനി ടീം പ്രതിനിധികളും അടുത്ത ദിവസം സന്ദര്‍ശനത്തിനെത്തുമെന്നും നോഡല്‍ ഓഫീസര്‍ അറിയിച്ചു. ഈ വര്‍ഷം ഒക്ടോബറിലാണ് ഫിഫ അണ്ടര്‍ 17 ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കമാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News