മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി യൂത്ത് ലീഗ്; സെന്‍കുമാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയാണ് ശരി

ടിപി സെന്‍കുമാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയാണ് ശരിയെന്ന് യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം. ടിപി സെന്‍കുമാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണ അര്‍പ്പിച്ചാണ് യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം രംഗത്തെത്തിയിരിക്കുന്നത്. രണ്ട് ദിവസത്തേങ്കില്‍ രണ്ട് ദിവസത്തേക്ക് സെന്‍കുമാറിനെ പോലുള്ള ഒരു കൊടും വര്‍ഗീയ വാദിയെ ഡിജിപി കസേരയില്‍ നിന്നും മാറ്റി നിര്‍ത്തിയ പിണറായിയാണ് ശരിയെന്ന് നജീബ് കാന്തപുരം ഫേസ് ബുക്കില്‍ കുറിച്ചു.

പോസ്റ്റിലുടനീളം സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്. സെന്‍കുമാറിന്റെ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ ഞെട്ടലോടെയും വേദനയോടെയുമാണ് വായിച്ചത്. കടുത്ത വര്‍ഗീയ വാദികളെ പോലും നാണിപ്പിക്കുന തരത്തില്‍ അഭിപ്രായ പ്രകടനം നടത്താന്‍ സെന്‍കുമാറിനെ പ്രേരിപ്പിച്ചത് ഏത് ഡാറ്റകളുടെ അടിസ്ഥാനത്തിലാണ് എന്ന് വിശദീകരിക്കാനുള്ള ബാധ്യത സെന്‍കുമാറിനുണ്ടെന്നും നജീബ് അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here