ഇനിയുള്ള യാത്ര ജീവിതത്തിന്റെ ഒരു വീല്‍ചെയറില്‍

റാന്നി ഇടമണ്‍ നടേക്കാവില്‍ രതീഷും ആലപ്പുഴ വണ്ടാനം ചിറക്കാടിവീട്ടില്‍ രേഖയും ഇനി ജീവിതത്തിന്റെ ഒരു വീല്‍ചെയറില്‍ യാത്രതുടരും. ചേര്‍ത്തല ശക്തീശ്വരം ക്ഷേത്രസന്നിധിയില്‍ കഴിഞ്ഞ ദിവസമാണ് ഇരുവരുടേയും പ്രണയം സാഫല്യമായത്.

കൂട്ടുകാര്‍ മുഖേനയാണ് രതീഷും രേഖയും പരിചയപ്പെടുന്നത്. വാട്‌സ്ആപ്പിലൂടെയും ഫോണ്‍ വിളികളിലൂടെയും പരിചയം വളര്‍ന്ന് പ്രണയമായി. ഒടുവില്‍ രതീഷ് രേഖയുടെ വീട്ടിലെത്തി വീട്ടുകാരുടെ സമ്മതപ്രകാരമായികരുന്നു വിവാഹം.
രേഖയുടെ തണ്ണീര്‍മുക്കത്തെ അമ്മാവന്‍ രാമചന്ദ്രനിലൂടെയാണ് കളവങ്കോടം ശക്തീശ്വരം ക്ഷേത്രത്തെക്കുറിച്ച് അറിഞ്ഞതും വിവാഹം അവിടെവെച്ച് നടത്താന്‍ തീരുമാനിച്ചതും. അമ്മാവന്‍തന്നെയാണ് വിവാഹവേദിയില്‍ രേഖയെ രതീഷിന് കൈപിടിച്ചുനല്‍കിയത്. ഇരുവരും വ്യത്യസ്ത ജാതിയില്‍പെട്ടവരാണ്.

റാന്നി ഇടമണ്‍ ജങ്ഷനിലെ ഓട്ടോഡ്രൈവറാണ് രതീഷ്. ബികോം വരെ പഠച്ചെങ്കിലും രേഖക്ക് ജോലിയില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ വീഴ്ചയാണ് രതീഷിനെ വീല്‍ചെയറിലാക്കിയത്. ഓട്ടോയില്‍ പ്രത്യേകം സജ്ജീകരണങ്ങള്‍ ഒരുക്കിയാണ് രതീഷ് ഓട്ടോ ഓടിക്കുന്നത്. ചെറുപ്പത്തിലുണ്ടായ അസുഖമാണ് രേഖയെ ഭിന്നശേഷിയിലേക്ക് നയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News