ഇന്ത്യ-വിന്‍ഡീസ് ടി-20 പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം

വില്‍ഡീസിനെതിരായ പരമ്പര വിജയത്തിന് ശേഷം 20-20വിജയം ലക്ഷ്യം വെച്ച് വിന്‍ഡീസിനെതിരെ ഇന്ത്യ ഇന്നിറങ്ങും. ഏകദിന പരമ്പരയില്‍ നിന്നും അടിമുടി മാറ്റവുമായാണ് ഇരു ടീമുകളും എത്തുന്നത്. ലൈനപ്പിലും ബാറ്റിംഗ് ഓര്‍ഡറിലും മാറ്റങ്ങളുമായി വിന്‍ഡീസിറങ്ങുമ്പോള്‍ ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ കെല്‍പ്പുള്ള ക്രിസ് ഗൈല്‍ തന്നെയാകും വിന്‍ഡീസിന്റെ തുറുപ്പ് ചീട്ട്.

15 മാസത്തെ ഇടവേളയ്ക്ക് ശേഷം ഗൈല്‍ ടീമില്‍ മടങ്ങിയെത്തുമ്പോള്‍ ഗൈല്‍ വെടിക്കെട്ടിനാകും ആരാധകരും കാത്തിരിക്കുന്നത്. നിലവിലെ 2020 ചാമ്പ്യന്‍മാരായ വിന്‍ഡീസില്‍ ഗൈലിനൊപ്പം 20-20 താരങ്ങളായ സുനില്‍ നരെയ്‌നും, സാമുവല്‍ ബദ്രിയും, ബ്രാത് വെയ്റ്റും കൂടിയാകുമ്പോള്‍ ശക്തരായ വിന്‍ഡീസിനെയാകും ഇന്ത്യയ്ക്ക് നേരിടേണ്ടി വരുന്നത്.

ഏകദിന പരമ്പര 31 ന് നേടിയ ആത്മവിശ്വാസവുമായാണഅ ഇന്ത്യയെത്തുന്നത്. ബാറ്റിംഗ് ലൈനപ്പിലും ടീമിലും മാറ്റങ്ങള്‍ ഉണ്ടാവുമെന്ന സൂചനയാണ് മാനേജ്‌മെന്റ് നല്‍കുന്നത്, അതില്‍ നായകന്‍ കോഹ്ലി ഓപ്പണര്‍ ആകുമെന്നതാണ് സുപ്രധാന തീരുമാനം. യുവതാരം ഋഷഭ് പന്തിനും ടീമില്‍ സാധ്യതയേറെയാണ്. രാത്രി 9 മണിക്ക് സബീനാ പാര്‍ക്കിലാണ് മത്സരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News