ഇന്ത്യന്‍ വ്യവസായ മേഖലയില്‍ നിക്ഷേപിക്കാന്‍ സ്വകാര്യ സംരംഭകര്‍ മടിക്കുന്നതായി കണക്കുകള്‍; നിക്ഷേപ സാഹചര്യം ഇല്ലെന്ന് വിലയിരുത്തല്‍

ദില്ലി: ഇന്ത്യന്‍ വ്യവസായ മേഖലയില്‍ നിക്ഷേപിക്കാന്‍ സ്വകാര്യ സംരംഭകര്‍ മടിക്കുന്നതായി കണക്കുകള്‍. 1992 ന് ശേഷം ഏറ്റവും കുറവ് നിക്ഷേപം ഉണ്ടായത് ഈ വര്‍ഷം. പദ്ധതി ചിലവുകളും കോര്‍പറേറ്റ് കമ്പനികള്‍ കുറയ്ക്കുന്നു. നിക്ഷേപ സാഹചര്യം ഇല്ലെന്നാണ് വിലയിരുത്തല്‍. സ്വകാര്യമേഖലയില്‍ വന്‍ നിക്ഷേപം നടക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദത്തിനിടയിലാണ് പുതിയ കണക്ക് പുറത്ത് വന്നിരിക്കുന്നത്.

രാജ്യത്തെ ആയിരത്തോളം വരുന്ന ലിസ്റ്റഡ് കമ്പനികള്‍ നടത്തിയ നിക്ഷേപങ്ങളെക്കുറിച്ച് ബിസിനസ് സ്റ്റാന്‍ടേര്‍ഡ് മാധ്യമം നടത്തിയ പഠനത്തിലാണ് ഇന്ത്യയിലെ വ്യവസായ വളര്‍ച്ച ആശങ്ക ഉണ്ടാക്കുന്ന വിധം തളരുന്നതായി കാണുന്നത്. പുതിയ നിക്ഷേപങ്ങള്‍ നടത്താന്‍ സ്വകാര്യ കമ്പനികള്‍ മടിച്ച് നില്‍ക്കുന്നു. 2016-17 സാമ്പത്തിക വര്‍ഷം ഇന്ത്യയിലുണ്ടായ പുതിയ നിക്ഷേപങ്ങള്‍ വെറും അഞ്ച് ശതമാനം മാത്രം. 9.4 ശതമാനം വളര്‍ച്ച നേടിയിരുന്നതില്‍ നിന്നാണ് നിക്ഷേപങ്ങള്‍ കുത്തനെ ഇടിഞ്ഞിരിക്കുന്നത്. 1992ന് ശേഷമുള്ള ഏറ്റവും വലിയ കുറവ്.

കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ നിക്ഷേപം ഉണ്ടായത് 2013-14 സാമ്പത്തിക വര്‍ഷം 5.7 ലക്ഷം കോടി രൂപ പുതിയ പദ്ധതികള്‍ക്കായി കോര്‍പറേറ്റുകള്‍ ചിലവഴിച്ചു. അതിന് ശേഷം രാജ്യത്തെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങള്‍ മാറി. തൊട്ടടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ വളര്‍ച്ച താഴാട്ട്. ഇപ്പോള്‍ അത് 2.07 ലക്ഷം കോടിയായി കുറഞ്ഞു. പുതിയ സാഹചര്യത്തില്‍ റിസ്‌ക്ക് ഏറ്റെടുക്കാന്‍ കോര്‍പറേറ്റുകള്‍ മടിക്കുന്നതാണ് പ്രധാന കാരണമെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു. ബാങ്കുകള്‍ നല്‍കുന്ന ലോണുകളില്‍ വന്ന കുറവും വന്‍ പദ്ധതികളെ ബാധിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News