
കൂട്ടത്തല്ലും കയ്യാങ്കളിയും പതിവായ വിയ്യൂര്‍ സെന്‍ട്രല്‍ ജലിയിലില്‍ വീണ്ടും തടവുകാര്‍ ഏറ്റുമുട്ടി. ബി ബ്ലോക്കില്‍ ഒരേ സെല്ലില്‍ കഴിഞ്ഞിരുന്ന തടവുകാര്‍ തമ്മിലുള്ള വാക്കേറ്റമാണ് സംഘര്‍ഷത്തിലും ചോരവീഴ്ത്തലിലും കലാശിച്ചത്. മോഷണക്കുറ്റത്തിന് തടവ് ശിക്ഷ അനുഭവിക്കുന്ന നിശാന്തിന്റെ മുഖമാണ് സഹതടവുകാര്‍ ബ്ലേഡ് കൊണ്ട് വരഞ്ഞു കീറിയത്.
ചെവിയിലും സാരമായ മുറിവുകളുണ്ട്. അവശനിലയില്‍ മെഡിക്കല്‍ കോളേജ് ജയില്‍ വാര്‍ഡിലെത്തിച്ച നിശാന്തിന് തലയില്‍ മൊന്ത കൊണ്ടുള്ള അടി ഏറ്റതായും പരിശോധനയില്‍ കണ്ടെത്തി.
ലഹരിക്കടിമയായ മാനസിക രോഗിയായ തടവുകാരനാണ് അക്രമം ഉണ്ടാക്കിയതെന്നാണ് വിവരം. സഹ തടവുകാരന്റെ സഹായത്തോടെയാണ് സെല്ലിനുള്ളില്‍ ഇയാള്‍ നിശാന്തിനെ പരിക്കേല്‍പ്പിച്ചത്. നിശാന്തിന്റെ മുഖത്തേറ്റ മുറിവുകള്‍ ആഴത്തിലുള്ളതാണ്. ജയിലിനുള്ളില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താന്‍ ജയില്‍ അധികൃതര്‍ പരിശോധന നടത്തുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here