കാത്തിരിപ്പിനൊടുവില്‍ ഫൈബര്‍ കൊമ്പ് വന്നതോടെ ബാലകൃഷ്ണന്റെ ഊഴമെത്തി; ഗുരുവായൂരപ്പന്റെ കോലമേറ്റി മോഴയാനയുടെ എഴുന്നള്ളത്ത്

വര്‍ഷങ്ങള്‍ക്ക് ശേഷം ചരിത്രത്തില്‍ ഇടം നേടി കൊമ്പനാനപ്പുറത്തല്ലാതെ ഗുരുവായൂരപ്പന്റെ എഴുന്നള്ളത്ത്. നാല്‍പ്പത്തിയൊന്ന് വയസ്സുള്ള ദേവസ്വത്തിലെ മോഴയാന ബാലകൃഷ്ണനാണ് ഫൈബര്‍ കൊമ്പുകള്‍ എത്തിയതോടെ കോലമേറ്റാനുള്ള ഊഴം ലഭിച്ചത്. ശനിയാഴ്ച്ച രാത്രി വിളക്കെഴുന്നള്ളിപ്പിനായിരുന്നു ബാലകൃഷ്ണന്‍ താരമായത്. ഫൈബറില്‍ നിര്‍മ്മിച്ച ലക്ഷണമൊത്ത കൊമ്പിന്റെ അകമ്പടി എത്തിയതോടെ തലയെടുപ്പില്‍ മുമ്പിലെത്തിയ ബാലകൃഷ്ണനെ കണ്ട് ആരാധകര്‍ തടിച്ചുകൂടി. ഒപ്പം നിന്ന് ചിത്രമെടുക്കാനും കൃത്രിമ കൊമ്പില്‍ തൊട്ടു തലോടാനും ആളുകളെത്തി.

ഇരുപത് വര്‍ഷം മുമ്പ് ചരിഞ്ഞ ലക്ഷ്മിക്കുട്ടിയെന്ന ആനയാണ് ഇതിനു മുമ്പ് സമാന രീതിയില്‍ കോലമേറ്റിയിട്ടുള്ളത്. ആന പ്രേമി സംഘം പ്രസിഡന്റ് കെ.പി ഉദയഭാനുവാണ് ബാലകൃഷ്ണന് ഫൈബര്‍ കൊമ്പ് വഴിപാടായി സമര്‍പ്പിച്ചത്. പതിനയ്യായിരം രൂപയാണ് ഫൈബര്‍ കൊമ്പുകളുടെ നിര്‍മാണ ചെലവ്.

കൊമ്പന്‍മാരായ വിനായകനും വിഷ്ണുവും പാറ്റാനകളായി എത്തിയപ്പോള്‍ ബാലകൃഷ്ണന്‍ എടുപ്പിലും നടപ്പിലും കൂടുതല്‍ പ്രൗഢി വരുത്തി. ആരും ശ്രദ്ധിക്കാനില്ലാതെ ആനക്കൊട്ടിലില്‍ കഴിഞ്ഞ തനിക്ക് കൊമ്പു കിട്ടിയപ്പോള്‍ ആരാധകരുണ്ടായതിന്റെ ആവേശത്തിലാണ് ബാലകൃഷ്ണന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News