ഏകീകൃത നികുതി നിരക്ക് പ്രഖ്യാപിച്ചതോടെ വിലകൂടിയ പച്ചക്കറികളില്‍ മുന്‍പന്തിയിലാണ് തക്കാളി. 15 മുതല്‍ 20 രൂപ വരെ കിലോയ്ക്ക് വില ഉണ്ടായിരുന്നിടത്തു നിന്നാണ് ദിവസങ്ങള്‍ കൊണ്ട് കോഴിക്കോട് പാളയം പച്ചക്കറി മാര്‍ക്കറ്റില്‍ തക്കാളി കിലോയ്ക്ക് 60 മുതല്‍ 70 വരെയാണ് വില ഈടാക്കുന്നത്.
ഉത്പാദനക്കുറവും തക്കാളി കയറ്റി അയക്കുന്നത് വര്‍ധിച്ചതും കാരണമായി കച്ചവടക്കാര്‍ പറയുമ്പോള്‍ തക്കാളിയില്ലാത്ത തീന്‍ മേശയെ കുറിച്ച് ആശങ്കപെടുകയാണ് ജനങ്ങള്‍. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കനത്ത ചൂട് കാരണം അവിടുത്തെ വ്യാപാരികള്‍ കര്‍ണ്ണാടകത്തില്‍ നിന്ന് അധിക വില നല്‍കി തക്കാളി മൊത്തമായി ഉത്തരേന്ത്യയിലേക്ക് കൊണ്ടുപോകുന്നതും കേരളത്തിന് തിരിച്ചടിയായി.
വരും ദിവസങ്ങളിലും വില കൂടുമെന്നാണ് സൂചന.

Get real time update about this post categories directly on your device, subscribe now.