കലാപത്തിന്റെ ഗുജറാത്ത് മോഡല്‍; ബംഗാളിലും ഗുജറാത്തിലെ പോലെ കൊന്നൊടുക്കണമെന്ന് ബി ജെ പി നേതാവ്

ഹൈദരാബാദ്: ബംഗാളില്‍ വര്‍ഗീയ കലാപം കത്തിപ്പടരുമ്പോള്ഡ വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയ ബിജെപി നേതാവ് വിവാദത്തില്‍. ഹൈദരാബാദിലെ ഗൊസാമഗല്‍ മണ്ഡലത്തിലെ എംഎല്‍എ രാജ് സിംഗ് വര്‍ഗീയ കലാപം ആളിക്കത്തിക്കുന്ന പ്രസ്താവനയുമായി രംഗത്തെത്തിയത്. ഗുജറാത്ത് മോഡലില്‍ ഒരു വിഭാഗം ജനങ്ങളെ കൊന്നൊടുക്കണമെന്ന ആഹ്വാനമാണ് വീഡിയോ സന്ദേശത്തിലൂടെ രാജ് സിംഗ് നടത്തിയത്.

ഗുജറാത്തിലെ ഹിന്ദുക്കളെപ്പോലെ ബംഗാളിലെ ഹിന്ദുക്കളും പ്രതികരിക്കണമെന്നും ബി ജെ പി നേതാവ് ആഹ്വാനം നടത്തി. 2002 ലെ ഗുജറാത്ത് കലാപത്തിനിടെ ഒരു വിഭാഗം ജനങ്ങളെ കൂട്ടക്കൊല ചെയ്തതായിരുന്നു നേതാവ് ഉയര്‍ത്തികാട്ടിയത്.

അതേസമയം പശ്ചിമബംഗാളിലെ കലാപത്തിന് കാരണമായ ചിത്രം പ്രചരിപ്പിച്ചയാള്‍ അറസ്റ്റിലായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News