ഇതാണ് ബിജെപിയുടെ തനിനിറം; സ്ത്രീകളെകൊണ്ട് കാല്‍കഴുകിച്ച ബിജെപി മുഖ്യമന്ത്രി വിവാദത്തില്‍; വീഡിയോ

ജംഷെഡ്പൂര്‍: ജാര്‍ഖണ്ഡില്‍ സ്ത്രീകള്‍ മുഖ്യമന്ത്രിയുടെ കാല്‍ കഴുകുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഗുരൂ പൂര്‍ണിമ ദിനത്തിലാണ് സ്ത്രീകള്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസിന്റ കാല്‍കഴുകിയത്. ജംഷേഡ്പൂര്‍ നഗരത്തില്‍ ഞായറാഴ്ച്ചയായിരുന്നു സംഭവം. ഗുരു മഹോത്സവ് എന്ന ചടങ്ങിലാണ് പാത്രത്തില്‍ പൂക്കളുടെ ഇതളുകള്‍ നിറക്കുകയും പിന്നീട് അത് മന്ത്രിയുടെ കാലുകളില്‍ അര്‍പ്പിക്കുകയും ചെയ്തു. ചടങ്ങില്‍ മുഖ്യ അഥിതിയായിരുന്നു അദ്ദേഹം.

ഹിന്ദുക്കളും, ബുദ്ധമതക്കാരും, ജൈനരുമെല്ലാം പ്രധാനപ്പെട്ട ഒരാചാരമായാണ് ഗുരുപൂര്‍ണിമ നടത്തുന്നത്. തങ്ങളുടെ ജീവിതത്തില്‍ ഉടനീളം വെളിച്ചത്തിന്റെ പാദതയിലേക്ക് നയിച്ച ഗുരുവിനുള്ള ബഹുമനമായാണ് ഈ ആഘോഷം കൊണ്ടാടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News