പഴം തിന്നിട്ട് പഴത്തൊലി നല്‍കി പരിഹസിക്കുന്നവരോട്; നിങ്ങള്‍ മണ്ടന്‍മാര്‍

ഒരു പക്ഷെ പഴത്തെക്കാളേറെ നല്ല ഗുണങ്ങളുണ്ട് പഴത്തൊലിക്ക്. ഉള്ളില്‍ കഴിക്കാന്‍ വരട്ടെ. തൊലി പുറമേ പുരട്ടി സൗന്ദര്യം വര്‍ദ്ധിപ്പിക്കാം.

പഴത്തൊലിയുടെ വെളുത്ത ഉള്‍ഭാഗങ്ങള്‍ ചുരണ്ടിയെടുത്ത് ഗ്ലിസറിന്‍, പാല്‍, തൈര്, കറ്റാര്‍വാഴകുഴമ്പ് എന്നീ പല ഘടകങ്ങളുമായി വെവ്വേറെചേര്‍ത്ത് മുഖത്തും തൊലി പുറത്തും തലമുടിയിലും പുരട്ടാം.

ഒരോന്നുമായി ചേര്‍ക്കുമ്പോള്‍ ഒരോ ഗുണമാണ്. പാലുമൊത്ത് പഴത്തൊലി ചേര്‍ത്ത് കുഴമ്പക്കി പുരട്ടിയാല്‍ നല്ല നിറം ലഭിക്കും. ഗ്ലിസറില്‍ ചേര്‍ത്ത് പുരട്ടിയാല്‍ കറുത്ത പാടുകള്‍ മാറും. കറ്റാര്‍ കുഴമ്പ് ചേര്‍ത്താല്‍ കണ്ണിന് ചുറ്റുമുള്ള ചുളിവുകള്‍ മാറും. തൈരാണ് ചേര്‍ക്കുന്നതെങ്കില്‍ തലയില്‍ പുരട്ടി കുളിക്കാം.

ഇനി പഴം തിന്നിട്ട് പഴത്തൊലി വഴിയിലെറിഞ്ഞ് ആള്‍ക്കാരെ വലക്കേണ്ട. വീട്ടില്‍ തന്നെ ചിലവില്ലാതെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാം എന്ന് സാരം; പഴം തിന്നാല്‍ രണ്ടുണ്ട് കാര്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here