പേടിക്കേണ്ട നായ്ക്കുരണയെ; നായ്ക്കുരണകൃഷിയിലെ പെണ്‍ കൂട്ടായ്മ

കണ്ണൂര്‍: നായ്ക്കുരണ ചൊറിയുമെന്ന് പറഞ്ഞ് അകറ്റി നിര്‍ത്തേണ്ടതും ഭയക്കേണ്ടതുമായ ഒന്നല്ല. മറിച്ച് ഏറെ ഔഷധ മൂല്യമുള്ളതും വന്‍ സാമ്പത്തിക ലാഭമുണ്ടാക്കുന്നതുമാണെന്ന സന്ദേശം സമൂഹത്തിന് കൈമാറുകയാണ് കണ്ണൂര്‍ കുറ്റിയാട്ടൂരിലെ പെണ്‍കൂട്ടായ്മ. കുറ്റിയാട്ടൂര്‍ പൗര്‍ണമി കുടുംബശ്രീ കൃഷി രംഗത്ത് പുതിയ പരീക്ഷണത്തിലാണ്.

മൂന്ന് ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്ത് നായ്ക്കുരണ കൃഷിയില്‍ പുതിയ വിപണി കണ്ടെത്താനുള്ള ശ്രമത്തിലാണിവര്‍. വര്‍ഷങ്ങളായി തൂമ്പ തൊട്ടിട്ടിട്ടില്ലാത്ത മണ്ണ് പെണ്‍കരുത്തില്‍ വിളവിറക്കുകയാണ്. 60 വയസ്സിലേറെ പ്രായമുള്ള സ്ത്രീകളുണ്ട് ഈ പെണ്‍കൂട്ടായ്മയില്‍.

ജില്ലാമിഷന്‍, തോഴിലുറപ്പ് , പഞ്ചായത്ത് എന്നിവര്‍ കൂടി സഹായത്തിനെത്തിയതോടെ പെണ്‍ കൂട്ടായ്മ കരുത്താര്‍ജ്ജിച്ചു. പന്നിശല്യവും സാമൂഹ്യ വിരുദ്ധരുടെ ശല്യവും ഈ പ്രദേശത്ത് കൃഷിയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഈ പെണ്‍കരുത്തിനുണ്ട്. നായ്ക്കുരണ രോമത്തിന് ഇന്ന് വിപണിയില്‍ കിലോഗ്രാമിന് 4000 രൂപയാണ് വില. കുരുവിന് 300 രൂപയും ലഭിക്കും. സംരംഭം വിജയിച്ചാല്‍ സാമ്പത്തിക ലാഭവും ഒപ്പം തരിശിട്ട ഭൂമി കൃഷി യോഗ്യമാക്കിയതിന്റെ ആത്മവിശ്വാസവും സംതൃപ്തിയും ബാക്കിയുണ്ടാകുമെന്ന ശുഭാപ്തി വിശ്വാസവും ഇവര്‍ പങ്കു വയ്ക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel