കലപ്പയില്‍ കാളകള്‍ക്ക് പകരം പെണ്‍മക്കള്‍; മോദി തകര്‍ത്ത ഇന്ത്യന്‍ സാമ്പത്തിക അവസ്ഥയുടെ ദയനീയ ചിത്രം

മധ്യപ്രദേശ്: സാമ്പത്തിക പ്രതിസന്ധി മൂലം മധ്യപ്രദേശില്‍ പെണ്‍മക്കളെ കൊണ്ട് അച്ഛന്‍ നിലം ഉഴുതു. സംസ്ഥാനത്തെ കാര്‍ഷിക മേഖലയില്‍ സംഭവിക്കുന്ന തകര്‍ച്ചയുടെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. നിലം ഉഴുന്നതിന് കാളകളെ ലഭിക്കാഞ്ഞതിനാലാണ് സ്വന്തം കുട്ടികളെ ഉപയോഗിച്ച് നിലം ഉഴുന്നതിന് ഈ അച്ഛന്‍ നിര്‍ബന്ധിതനായത്. സെഹോറിലെ ബസന്ത്പൂര്‍ പാംക്രി ഗ്രാമത്തിലെ കര്‍ഷകനായ സര്‍ദാര്‍ ബറേലയാണ് സാമ്പത്തിക തകര്‍ച്ചയില്‍ നട്ടം തിരിഞ്ഞതിനാല്‍ കൃഷി മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇത്തരത്തില്‍ ഒരു പ്രവൃത്തി ചെയ്തത്.

കാളകളെ വാങ്ങാന്‍ പണമില്ല. ചോളമാണ് ഞാന്‍ കൃഷിയിറക്കിയിരിക്കുന്നത്; ബറേല പറഞ്ഞു. 14 വയസുകാരി രാധികയും 11 കാരി കുന്തിയുമാണ് തന്നെ സഹായിക്കുന്നതെന്നും, അതിനായി അവര്‍ പഠനം ഉപേക്ഷിച്ചെന്നും ബറേല പ്രതികരിച്ചു. സംഭവം വാര്‍ത്തയായതോടെ മക്കളെ നിലം ഉഴുന്നതിന് ഉപയോഗിക്കരുതെന്ന് ജില്ല ഭരണകൂടം കര്‍ഷകന് നിര്‍ദ്ദേശം നല്‍കി. ചെയ്യാന്‍ കഴിയുന്ന മുഴുവന്‍ കാര്യങ്ങളും ചെയ്യുമെന്ന് ജില്ല പബ്ലിക്ക് ഫിലേഷന്‍ ഓഫിസര്‍ ആശിഷ് ശര്‍മ്മ പറഞ്ഞു.

ജൂണില്‍ സംസ്ഥാനത്ത് വലിയ പ്രതിഷേധമാണ് കര്‍ഷകരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കണമെന്നും ലോണ്‍ എഴുതി തള്ളണമെന്നും ആവശ്യപ്പെട്ടായിരുന്നു കര്‍ഷക പ്രക്ഷോഭം മധ്യപ്രദേശില്‍ പൊട്ടിപ്പുറപ്പെട്ടത്. പ്രക്ഷോഭത്തില്‍ മണ്‍സൗറില്‍ ആറ് കര്‍ഷകര്‍ കൊല്ലപ്പെട്ടിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel