”കൂടെ അഭിനയിക്കുന്ന നടിമാരുടെ ശരീരം ചെറുമെത്ത”; ബോളിവുഡില്‍ വിവാദം കത്തുന്നു

അഭിമുഖത്തിനിടെ നാക്കുപിഴച്ച് ടൈഗര്‍ ഷറോഫ്. ഒപ്പം അഭിനയിക്കുന്ന നായികമാരുടെ ശരീരത്തെ മെത്തയുമായി ഉപമിച്ചതാണ് ടൈഗര്‍ ഷറോഫിന് വിനയായത്. ഈ പരാമര്‍ശത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ ശക്തമായ പ്രതിഷേധമാണ് അരങ്ങേറുന്നത്. നടിമാരെ അപമാനിച്ചെന്ന വിവാദം ബോളിവുഡിലും കത്തിപ്പടരുന്നു.

പുതിയ ചിത്രമായ മുന്ന മിഷേലിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് ടൈഗര്‍ വിവാദ പരാമര്‍ശം നടത്തിയത്. നായികമാരുടെ ശരീരത്തെ മെത്ത എന്ന് വിശേഷിപ്പിച്ചുകൊണ്ട് മുംബൈ മിററിനാണ് ടൈഗര്‍ അഭിമുഖം നല്‍കിയത്.

”മുന്‍ നിര നായികമാര്‍ക്കൊപ്പം അഭിനയിക്കാത്തത്തില്‍ ഞാനൊരിക്കലും നിരാശപ്പെട്ടിട്ടില്ല. ശ്രദ്ധ കപൂറിനെയും ജാക്കലിന്‍ ഫെര്‍ണാണ്ടസിനെയും പോലുള്ള സുന്ദരികളായ നായികമാര്‍ക്കൊപ്പം ഞാന്‍ അഭിനയിച്ചു. സിനിമയുടെ കാസ്റ്റിങില്‍ ഞാന്‍ ഇടപെടാറില്ല. എനിക്ക് സമീപമുള്ള ചെറുമെത്തയെ കുറിച്ച് ചിന്തിക്കാറില്ല. തിരക്കഥയും എന്റെ കഥാപാത്രവുമാണ് പ്രധാനം.”

നായികമാരുടെ ശരീരത്തെ ടൈഗര്‍ ഷറോഫ് ചെറുമെത്ത എന്ന് വിശേഷിപ്പിച്ചതാണ് വിവാദമായത്. പാഡിങ് (padding) എന്ന വാക്കാണ് ഇതിനായി നടന്‍ ഉപയോഗിച്ചത്. ഏറ്റവും സെക്‌സിയായ വാക്കാണ് ഇത് എന്ന് പറഞ്ഞുകൊണ്ടാണ് ചില സ്ത്രീ സംഘടനകള്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

സ്ത്രീ വിരുദ്ധ പരമാര്‍ശം നടത്തിയതിന് നടനെ കൊണ്ട് മാപ്പ് പറയിപ്പിയ്ക്കും എന്ന നിലപാടിലാണ് അവര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് എത്തിയിരിയ്ക്കുന്നത്. എന്നാല്‍ നടന്‍ ഒരിക്കലും ഒരു മോശം ഉദ്ദേശം വച്ച് കൊണ്ടല്ല ആ വാക്ക് പ്രയോഗിച്ചത് എന്ന് അനുകൂലിക്കുന്നവരുമുണ്ട്.
എന്തായാലും ഈ വിഷയത്തോട് ഇതുവരെ ജാക്കലിന്‍ ഫെര്‍ണാണ്ടസോ ശ്രദ്ധ കപൂറോ പ്രതികരിച്ചിട്ടില്ല.

ഭാഗി എന്ന ചിത്രത്തിലാണ് ശ്രദ്ധയും ടൈഗര്‍ ഷ്‌റോഫും ഒന്നിച്ചഭിനയിച്ചത്. ചിത്രം മികച്ച വിജയം നേടിയിരുന്നു. ജാക്കലിനൊപ്പം അഭിനയിച്ച എ ഫ്‌ളൈങ് ജറ്റ് എന്ന ചിത്രവും ബോക്‌സോഫീസ് വിജയം നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News