അമ്മയുടെ കണ്ണീരിനൊപ്പം നാടും കണ്ണീരണിഞ്ഞു; പിതാവ് വെട്ടി കൊലപ്പെടുത്തിയ മക്കളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

തിരുവനന്തപുരം: ആറ്റ്‌നോറ്റ് വളര്‍ത്തിയ അരുമകിടാങ്ങളുടെ മൃതദേഹത്തിന് മുന്നില്‍ അലമുറയിട്ട് കരയുന്ന ഒരമ്മ , എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും എന്നറിയാതെ ചുറ്റം കൂടി നിള്‍ക്കുന്ന ഒരു പറ്റം മനുഷ്യര്‍. തിരുവനന്തപുരം വേളിയില്‍ പിതാവ് വെട്ടി കൊലപ്പെടുത്തിയ മക്കളുടെ സംസ്‌കാര ചടങ്ങുകള്‍ എത് കഠിനഹൃദയന്റെയും കണ്ണ് നനപ്പിക്കുന്ന അനുഭവമായിരുന്നു.

മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷമാണ് കണ്ണമൂലയിലെ വസതിയില്‍ സഹോദരങ്ങളുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചത്. എന്നാല്‍ ആത്മഹത്യ ചെയ്ത ഷിബിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ഇനിയും ലഭിക്കേണ്ടതുണ്ട്. അത് കൂടി ലഭിച്ച ശേഷമാവും ഷിബിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

പിതാവിന്റെ നാടായ വിതുര തേവിയോട് ദൈവസഹായം ലത്തീന്‍പളളിയിലാണ് കുട്ടികളുടെ മൃതദേഹം സംസ്‌കരിച്ചത്. കുട്ടികളെ ക്രൂരമായിട്ടാണ് ഷിബി കൊലപ്പെടുത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. ആക്രമണം ഉണ്ടായപ്പോള്‍ സഹോദരങ്ങളായ കുട്ടികള്‍ ആക്രമണം ചെറുത്തതിന്റെ ലക്ഷണങ്ങള്‍ സംഭവം നടന്ന സ്ഥലത്ത് നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News