ഇതാ അത്ഭുതഗാനം; രാജ്യത്തെ പട്ടിണിയില്‍ നിന്ന് കൈപിടിച്ചുയര്‍ത്തിയ ഗാനം കാണാം

മഴ പെയ്യാത്ത രാജ്യത്തെ തന്റെ സ്പര്‍ശനത്തിലൂടെ അനുഹ്രഹീതമാക്കിയ ഋഷ്യശൃംഗന്റെ കഥ അറിയാത്തവരായി ആരുമുണ്ടാകില്ല. പാട്ട് പാടി മഴപെയ്യിച്ച് നാടിനെ രക്ഷിച്ചവരും പഴങ്കഥകളിലെ സ്ഥിര സാന്നിധ്യമാണ്. എന്നാല്‍ ഒരു രാജ്യത്തിന്റെ പട്ടിണിയില്‍ നി്ന്ന് കൈപിടിച്ചുയര്‍ത്തി സാമ്പത്തികാവസ്ഥയെ കരകയറ്റിയാണ് ഒരു ഗാനം ലോകത്തെ ഇപ്പോള്‍ അത്ഭുതപ്പെടുത്തുന്നത്.

ഡെസ്പാസിറ്റോ എന്ന ഗാനമാണ് പ്യൂര്‍ട്ടോറിക്ക എന്ന ദരിദ്ര രാജ്യത്തെ രക്ഷിച്ചെടുക്കുന്നത്. രാജ്യത്തിന്റെ അതിര്‍ത്തിക്കപ്പുറത്തേക്ക് ഡെസ്പാസിറ്റോ ഗാനം തരംഗമായി വീശിയടിക്കുമ്പോള്‍ പ്യൂര്‍ട്ടോറിക്കയിലെ ജനങ്ങളുടെ ചുണ്ടില്‍ വിരിയുന്ന പുഞ്ചിരിയുടെ ആശ്വാസത്തിലും സ്വപ്‌നസാഫല്യത്തിലുമാണ് ഗാനം ആലപിച്ച ലൂയിസ് ഫോണ്‍സിയും ഡാഡി യാങ്കിയും.

മന്ദമാരുതനെപോലും പതിയെ പറന്നുവന്ന് കൊടുങ്കാറ്റായി ആഞ്ഞടിക്കുകയാണ് ഡെസ്പാസിറ്റോ. ഗാനം പുറത്തിറങ്ങുന്ന സമയത്ത് പ്യൂര്‍ട്ടോറിക്കയുടെ പൊതു കടം 70 മില്യണ്‍ ഡോളര്‍ കടന്ന് അതീവ പ്രതിസന്ധിയിലായിരുന്നു രാജ്യം. ഗവര്‍ണര്‍ റിക്കാര്‍ഡോ റോസ്സല്ലോ തന്നെ ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ഡെസ്പാസിറ്റോ തരംഗം തീര്‍ത്തതോടെ സാഹചര്യങ്ങള്‍ മാറി മറിഞ്ഞു. ഡെസ്പാസിറ്റോയുടെ ഉറവിടം കാണാനും വീഡിയോ ചിത്രീകരിച്ച സ്ഥലം കാണാനും ടൂറിസ്റ്റുകളുടെ പ്രവാഹം ആരംഭിക്കുകയായിരുന്നു. ഒരു രാജ്യം അത്ഭുതകരമായി ഉയര്‍ത്തെഴുന്നേറ്റതിനായിരുന്നു പിന്നീട് ലോകം സാക്ഷ്യം വഹിച്ചത്. ഡെസ്പാസിറ്റോ പുറത്തിറങ്ങിതിന് ശേഷം ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 45 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. ഇപ്പോള്‍ പ്യൂര്‍ട്ടോറിക്കയിലെ വിനോദസഞ്ചാര പട്ടികയില്‍ ഏറ്റവും മുന്നില്‍ ഡെസ്പാസിറ്റോ ചിത്രീകരിച്ച സ്ഥലങ്ങളാണെന്നു കൂടി അറിയുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here