എം ആര്‍ പിയേക്കാള്‍ വില കൂട്ടേണ്ട സാഹചര്യമില്ല; ധനമന്ത്രി തോമസ് ഐസക്; സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഒരുവിഭാഗം വ്യാപാരികള്‍

ആലപ്പുഴ: ജി എസ് ടിയുടെ പേരില്‍ എംആര്‍പിയേക്കാള്‍ വില കൂട്ടേണ്ട സാഹചര്യം നിലവിലില്ലെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. വ്യാപാരികളുടെ സംശയങ്ങള്‍ക്കെല്ലാം സര്‍ക്കാര്‍ കൃത്യമായി മറുപടി നല്‍കിയിട്ടുണ്ട്. ഇനിയും സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് തയാറാണെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ചത്തെ സമരത്തില്‍ നിന്ന് വ്യാപാരികള്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നികുതിയിളവിന്റെ പണം ജനങ്ങള്‍ക്ക് ലഭിക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. കേരളത്തില്‍ കോഴി വില നിശ്ചയിക്കുന്നത് കുത്തകകളാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. വ്യാപാരി വ്യവസായി പ്രതിനിധികളുമായി ഇന്നു നടത്തിയ ചര്‍ച്ചക്കു ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു ഐസക്.

അതേസമയം ചര്‍ച്ചയ്ക്ക് ശേഷവും സമരവുമായി മുന്നോട്ട് പോകാനാണ് ഒരു വിഭാഗം വ്യാപാരികളുടെ തീരുമാനം. ജി.എസ്.ടി നടപ്പിലാക്കിയതിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജൂലൈ 11ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്ത കടയടപ്പ് സമരത്തില്‍ മാറ്റമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് ടി നസ്‌റുദ്ദീന്‍ വ്യക്തമാക്കി.

സമരത്തില്‍ നിന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയിലെ വിമത വിഭാഗം പിന്മാറിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News