അവസാനത്തെ ചിരി കാവ്യയുടേതാകുമോ; സാധ്യതകള്‍ ഇങ്ങനെ

കൊച്ചി: ഒരുവശത്ത് വിവാദങ്ങള്‍ അലട്ടുമ്പോഴും നടി കാവ്യാമാധവന്‍ സന്തോഷത്തിലാണ്. പ്രമുഖ നടന്‍ ദിലീപുമായുള്ള രണ്ടാം വിവാഹത്തിന് ശേഷം വെള്ളിത്തിരയില്‍ നിന്ന് മാറിനില്‍ക്കുകയാണെങ്കിലും കാവ്യയും ഇന്ത്യയിലെ മികച്ച നടിമാരുടെ മത്സരത്തിലുണ്ട്. മെല്‍ബണ്‍ ഇന്ത്യന്‍ ഫെസ്റ്റിവലിന്റെ 2017 പതിപ്പിന്റെ മികച്ച നടിക്കുള്ള നോമിനേഷനില്‍ ഇടം നേടിയ കാവ്യയുടേതാകും അവസാന ചിരിയെന്ന് വിശ്വസിക്കുന്നവര്‍ കുറവല്ല.
ആലിയാ ഭട്ട്, വിദ്യാ ബാലന്‍, കൊങ്കണ സെന്‍, തനിഷ്ട ചാറ്റര്‍ജി എന്നീ പ്രമുഖര്‍ക്കൊപ്പമാണ് മികച്ച നടിയാകാനുള്ള പോരാട്ടത്തില്‍ കാവ്യക്കും വലിയ പ്രതീക്ഷയാണുള്ളത്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രത്തിലെ മികച്ച പ്രകടനമാണ് കാവ്യയെ മുന്നിലെത്തിക്കുന്നത്.

മികച്ച നടന്‍മാരുടെ മത്സരത്തില്‍ അമിതാബ് ബച്ചന്‍, ആമിര്‍ഖാന്‍, ആദില്‍ ഹുസൈന്‍, രാജ്കുമാര്‍ റാവു, ഹൃതിക് റോഷന്‍, ലളിത് ബേല്‍ , സുശാന്ത് സിംഗ് രാജ്പുത് എന്നിവരാണുള്ളത്.

മികച്ച സിനിമക്കുള്ള മത്സരം ആയി ദേ മുഷ്‌കില്‍, സുല്‍ത്താന്‍, ജോക്കര്‍, എംഎസ് ധോണി എന്നീ ചിത്രങ്ങള്‍ തമ്മിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News