നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി; അന്വേഷണം നിര്‍ണായകഘട്ടത്തില്‍

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ണായക ഘട്ടത്തില്‍. മുഖ്യപ്രതി പള്‍സര്‍ സുനിയെന്ന സുനില്‍കുമാറിനെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. കേസിലെ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുന്നതിനായുള്ള ചോദ്യം ചെയ്യലിനായാണ് സുനിയെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതെന്നാണ് വ്യക്തമാകുന്നത്.

കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് പൊലീസിന്റെ നീക്കം. ജയിലില്‍ കഴിയവെ പള്‍സര്‍ സുനി ഫോണ്‍ വിളിച്ചത് കേസില്‍ നിര്‍ണായകമായ വഴിത്തിരിവാണ്. ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ലഭിക്കുന്നതിനായാണ് സുനിയെ ചോദ്യം ചെയ്യുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News