ടിന്റു ലൂക്ക പിന്മാറിയിട്ടും ഇന്ത്യക്ക് സ്വര്‍ണതിളക്കം; അര്‍ച്ചന ചരിത്രം കുറിച്ചു;9 സ്വര്‍ണവുമായി ചക്‌ദേ ഇന്ത്യ

ഭുവനേശ്വര്‍: ഇന്ത്യന്‍ മണ്ണില്‍ വിരുന്നെത്തിയ ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ് അവിസ്മരണീയമാക്കാനുള്ള കുതിപ്പിലാണ് ടീം ഇന്ത്യ. മീറ്റില്‍ അവിശ്വസനീയ കുതിപ്പ് തുടരുന്ന ഇന്ത്യന്‍ സംഘം എട്ടാം സ്വര്‍ണവും സ്വന്തമാക്കി. 800 മീറ്ററില്‍ അര്‍ച്ച അധവാണ് ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യയെ സ്വര്‍ണമണിയിച്ചത്.

ഹെപ്റ്റാത്തലണില്‍ സ്വപ്‌ന ബെര്‍മനിലൂടെ ഇന്ത്യ ഒന്‍പതാം സ്വര്‍ണവും നേടി. മറ്റൊരു ഇന്ത്യന്‍ താരം ലിക്‌സി ജോസഫിനാണ് ഈ ഇനത്തില്‍ വെള്ളി.

ഇന്ത്യന്‍ സുവര്‍ണപ്രതീക്ഷയായിരുന്ന മലയാളി താരം ടിന്റു ലൂക്ക മത്സരത്തിനിടെ പിന്‍മാറി പരാജയപ്പെട്ടിടത്താണ് 800 മീറ്ററില്‍ അര്‍ച്ചന ഉജ്ജ്വല നേട്ടം സ്വന്തമാക്കിയത്. 500 മീറ്റര്‍ പിന്നിട്ടപ്പോഴാണ് ടിന്റു പിന്മാറിയത്.

അതേസമയം പുരുഷന്‍മാരുടെ 800 മീറ്ററില്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണും മീറ്റില്‍ മിന്നിത്തിളങ്ങി. 50.07 സെക്കന്‍ഡില്‍ ഓടിയെത്തിയ ജിന്‍സണ്‍ വെങ്കലം സ്വന്തമാക്കി.

മീറ്റ് ഇന്ന് അവസാനിക്കാനിരിക്കെ ഇന്ത്യ വമ്പന്‍ പ്രതീക്ഷയിലാണ്. കഴിഞ്ഞ 17 തവണയും ഏഷ്യന്‍ അത്‌ലറ്റിക്‌സില്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയ ചൈനയെ അട്ടിമറിക്കുമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel