ആക്രമണത്തിരിയായ നടിയുടെ പേര് വെളിപ്പെടുത്തിയത് എന്തുകൊണ്ട്; അജു വര്‍ഗീസ് തുറന്നുപറയുന്നു

കൊച്ചി: നടി ആക്രമണത്തിരയായതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ നടന്‍ അജു വര്‍ഗീസ് നടിയുടെ പേര് വെളിപ്പെടുത്തിയത് കോളിളക്കമുണ്ടാക്കിയിരുന്നു. അജുവിനെതിരെ കടുത്ത വിമര്‍ശനങ്ങളുണ്ടാകുകയും താരത്തിനെതിരെ കേസ് എടുക്കുന്ന സാഹചര്യത്തിലേക്കും കാര്യങ്ങള്‍ എത്തിയിരുന്നു.

പോസ്റ്റ് പിന്‍വലിച്ച് അജു മാപ്പ് പറഞ്ഞെങ്കിലും വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. അതിനിടയിലാണ് വിവാദത്തില്‍ നടന്‍ അജു വര്‍ഗീസ് പ്രതികരണവുമായി രംഗത്തെത്തിയത്. നടിയുടെ പേര് പരാമര്‍ശിച്ചത് അശ്രദ്ധ മൂലം സംഭവിച്ചതാണെന്ന് അജു വര്‍ഗീസ് വ്യക്തമാക്കി. ഇതേക്കുറിച്ച് നടിയോട് വിശദീകരിച്ചതായും താരം വ്യക്തമാക്കി.

ഇരയുടെ പേര് പരാമര്‍ശിക്കാന്‍ പാടില്ലെന്നുള്ള നിയമത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നെന്നും അദ്ദേഹം വിവരിച്ചു. തനിക്ക് മാത്രമല്ല, കേരളത്തിലെ മിക്കവര്‍ക്കും ആ നിയമം അറിയില്ലെന്നും അജു കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News