അത്‌ലറ്റിക്‌സില്‍ ചക്‌ദേ ഇന്ത്യ; ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ ചരിത്രം വഴിമാറി; കിരീടം ഇന്ത്യക്ക്

ഭുവനേശ്വര്‍: ഇന്ത്യന്‍ മണ്ണില്‍ വിരുന്നെത്തിയ ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ആതിഥേയരുടെ അവിശ്വസനീയ കിരീട നേട്ടം. ഏഷ്യന്‍ അത്‌ലറ്റിക്‌സില്‍ പുതു ചരിത്രമെഴുതിയാണ് ഇന്ത്യന്‍ ചുണകുട്ടികള്‍ സുവര്‍ണ നേട്ടം സ്വന്തമാക്കിയത്. 12 സ്വര്‍ണവുമായാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്.

17 സംവത്സരങ്ങളില്‍ തുടര്‍ച്ചയായി ചാമ്പ്യന്‍മാരെന്ന പെരുമയുമായെത്തിയ ചൈനയെ അടിയറവ് പറയിച്ചാണ് ടീം ഇന്ത്യ അവിസ്മരണീയ കിരീടം നേടിയത്. 12 സ്വര്‍ണങ്ങള്‍ക്കൊപ്പം 8 വെള്ളിയും 10 വെങ്കലവും ഇന്ത്യയുടെ നേട്ടത്തിന് തിളക്കമേകി. 2000 മുതല്‍ തുടര്‍ച്ചയായി കിരീടം സ്വന്തമാക്കിയിരുന്ന ചൈനയ്ക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടിവന്നു.

മലയാളി താരങ്ങളുടെ കുതിപ്പാണ് ഇന്ത്യക്ക് അവിശ്വസനീയ കിരീടം സമ്മാനിച്ചത്. ഇന്ത്യക്ക് ചരിത്ര നേട്ടം സമ്മാനിച്ച എല്ലാ കായിക താരങ്ങളെയും കായികമന്ത്രി എ സി മൊയ്തീന് അഭിനന്ദിച്ചു.

2000മുതൽ തുടർച്ചയായി ചൈന കൈവശം വെച്ച കീരീടമാണിപ്പോൾ ഇന്ത്യക്കു സ്വന്തമാകുന്നത്. 1989ൽ നേടിയ 22 മെഡലാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച നേട്ടമായിരുന്നത്. മീറ്റിന്‍റെ അവസാന ദിവസം ഇന്ത്യ 5സ്വർണവും 1വെള്ളിയും 3 വെങ്കലവും ക‍ഴുത്തിലണിഞ്ഞു. 1985ൽ ജക്കാർത്തയിലെ മീറ്റിൽ പി ടി ഉഷയുടെ ചുമലിലേറി കരസ്ഥമാക്കിയ 10സ്വർണമെഡലുകളും പ‍ഴങ്കഥയായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News