പ്രേക്ഷകന്റെ നെഞ്ചിടിപ്പ് കൂട്ടാന്‍ രാംഗോപാല്‍ വര്‍മ്മയുടെ ഫോറിനര്‍ എത്തി

മുംബൈ: സൂപ്പര്‍ ഹിറ്റ് ത്രില്ലര്‍ ചിത്രങ്ങളുടെ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ കമ്പനിയായ ആര്‍.ജി.വി ടാക്കീസിന്റെ ഏറ്റവും പുതിയ ഹ്രസ്വ ചിത്രം പുറത്തിറങ്ങി. ‘ദ ഫോറിനര്‍’ എന്നതാണ് ഹ്രസ്വ ചിത്രത്തിന്റെ പേര്. വര്‍മ്മ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ ഹ്രസ്വ ചിത്രം റിലീസ് ചെയ്തത്. തരുണ ഗാനബ് വാളാണ് സംവിധാനം.

ഒരു പക്കാ ത്രില്ലര്‍ തന്നെയാണ് ഈ ചിത്രവും. ഓരോ നിമിഷവും നെഞ്ചിടിപ്പോടെ മാത്രമേ ഈ ചിത്രം കാണാന്‍ സാധിക്കൂ. ചിത്രം കാണുന്ന പ്രേക്ഷകന്റെ നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിക്കുന്ന രംഗങ്ങളാണ് ചിത്രത്തിലുടനീളമുള്ളത്. ഇന്ത്യയില്‍ വന്ന് ഒറ്റക്ക് ഒരു ഫ്‌ളാറ്റില്‍ താമസിക്കുന്ന ഒരു വിദേശ വനിതയും അവരുടെ വീട്ടില്‍ പണിക്കെത്തുന്ന നാലു പണിക്കാരുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

വര്‍മ്മയുടെ ആദ്യ ഷോര്‍ട്ട് ഫിലിമായ ‘മേരി ബേട്ടി സണ്ണി ലിയോണ്‍ ബന്‍നാ ചാഹ്തി ഹെ’ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് റിലീസ് ചെയ്തിരുന്നു. മുംബൈ അധോലോകത്തിന്റെ കഥ പറയുന്ന ഏറ്റവും പുതിയ ചിത്രം ഗണ്‍സ് ആന്‍ഡ് തൈസ് പരമ്പരയാക്കി യൂട്യൂബില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ് വര്‍മ്മ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News