എഞ്ചിനീയറിംഗ് സീറ്റിന് ആളില്ല; ആര്‍ക്കും വേണ്ടാതെ കിടക്കുന്നത് 17,333 സീറ്റുകള്‍

തിരുവനന്തപുരം: മലയാളിയുടെ ‘ സ്വാശ്രയ ‘എഞ്ചിനീയറിംഗ് സീറ്റിനായുളള നെട്ടോട്ടത്തിന് വിരാമം.ഈ വര്‍ഷം വിദ്യാര്‍ത്ഥികളെ കിട്ടാതെ ഒഴിഞ്ഞുകിടക്കുന്നത് 17,333 സീറ്റുകള്‍. ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളുടെ എണ്ണം വര്‍ഷാവര്‍ഷം വര്‍ദ്ധിച്ചുവരുന്നതാണ് മറ്റൊരു സവിശേഷത.

2012ല്‍ ഒഴിഞ്ഞുകിടന്നിരുന്നത് 7,686 സീറ്റുകളായിരുന്നതെങ്കില്‍ 2013ല്‍ ഇത് 8481 ഉം 2014ല്‍ 12,181ഉം ഈ വര്‍ഷം 17,333 ഉം സീറ്റുകളായി ഉയരുകയായിരുന്നു. അന്യസംസ്ഥാനങ്ങളിലേക്കുളള വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് തടയാനെന്ന കാരണം പറഞ്ഞാണ് എ കെ ആന്റണി സര്‍ക്കാര്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖല നിയന്ത്രണങ്ങള്‍ ഒന്നുമില്ലാതെ സ്വകാര്യ – സ്വാശ്രയവത്ക്കരിച്ചത്.

എന്നാല്‍ കേരളത്തിലെ കോളേജുകളിലെ സീറ്റുകള്‍ കൂട്ടത്തോടെ ഒഴിഞ്ഞുകിടക്കുമ്പോഴും അയല്‍ സംസഥാനങ്ങലളിലേക്കുളളവിദ്യാര്‍ത്ഥികളുടെ ഒഴുക്ക് തെല്ലും കുറയുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News