നഴ്‌സുമാരുമായി ഉന്നതതല ചര്‍ച്ച ഇന്ന്; ചര്‍ച്ച പരാജയപ്പെട്ടാല്‍ വെള്ളിയാഴ്ച മുതല്‍ പണിമുടക്ക്

ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് സമരം ചെയ്യുന്ന സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും.

തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചര്‍ച്ചയില്‍ നഴ്‌സുമാരുടെ സംഘടനകളും ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികളും പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ടിനാണ് ചര്‍ച്ച.

മിനിമം വേതനം 20000 രൂപയാക്കണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തുന്നത്. സമരം 12 ദിവസം പിന്നിട്ടു. ചര്‍ച്ചയില്‍ ഇന്നും തീരുമാനമായില്ലെങ്കില്‍ വെള്ളിയാഴ്ച മുതല്‍ പണിമുടക്കുമെന്ന് നഴ്‌സുമാരുടെ സംഘടനകള്‍ അറിയിച്ചു.

ലേബര്‍ കമ്മീഷനുമായി നടത്തിയ ചര്‍ച്ചയിലും സര്‍ക്കാരുമായി നടത്തിയ ആദ്യഘട്ട ചര്‍ച്ചയിലും തീരുമാനം ഉണ്ടാകാതിരുന്ന സാഹചര്യത്തിലാണ് വീണ്ടും ചര്‍ച്ച നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News