കാളയ്ക്ക് പകരം കലപ്പ വലിക്കുന്നത് പെണ്‍മക്കള്‍; ദരിദ്രകര്‍ഷകന്‍ രണ്ട് വര്‍ഷമായി നിലമുഴുന്നത് ഇങ്ങനെ; ഇതാണ് മോദിയുടെ ഇന്ത്യ

മധ്യപ്രദേശ്: മധ്യപ്രദേശിലെ സെഹോര്‍ ഗ്രാമത്തിലെ സര്‍ദാര്‍ ബറേല എന്ന ദരിദ്ര കര്‍ഷകന്റെ അവസ്ഥയാണിത്. നിലമുഴാന്‍ കാളയെ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ കലപ്പ വലിക്കുന്നത് സ്വന്തം പെണ്‍മക്കളാണ്.

ദരിദ്രനായ പിതാവിനെ തങ്ങളെക്കൊണ്ടാകും വിധം സഹായിക്കുകയാണ് പതിമൂന്നുകാരിയായ രാധയും ഒന്‍പതുകാരിയായ കുന്തിയും. രണ്ടു വര്‍ഷമായി ഇങ്ങനെയാണ് ഇവര്‍ നിലമുഴുന്നത്.

അച്ഛനും മക്കളും ചേര്‍ന്ന നിലമുഴുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News